/indian-express-malayalam/media/media_files/5oRzJOOy5CcwopRteePO.jpg)
ഓർഡിനറി സർവീസിനായി 305 മിനി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്
തിരുവനന്തപുരം: പ്രീമിയം സർവ്വീസുകൾക്ക് കൂടുതൽ ജനപ്രതീ കിട്ടിയതോടെ സർവ്വീസുകൾ കൂടുതൽ വിപുലമാക്കാനൊരുങ്ങി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി പുതിയ പത്ത് എസി ബസുകൾ കൂടി വാങ്ങാനുള്ള ടെൻഡർ നടപടി കെഎസ്ആർടിസി തുടങ്ങി. ദീർഘദൂര സർവീസിനായി ഉപയോഗിക്കാനാണ് പുതിയ ബസുകൾ വാങ്ങുന്നത്. സീറ്റ് നിറഞ്ഞാൽ പിന്നെ മറ്റു സ്റ്റാന്റുകളിൽ കയറാതെ പോകുന്നവയാണ് എസി പ്രീമിയം സർവ്വീസുകൾ.
ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവുമെല്ലാം സർവ്വീസിന്റെ ഭാഗമാണ്. എല്ലാ സീറ്റിലും മൊബൈൽ ചാർജർ, നിശ്ചിത അളവിൽ വൈഫൈ തുടങ്ങിയ സൗകര്യങ്ങളും പ്രീമിയം സർവ്വീസുകളിൽ ഒരുക്കിയിട്ടുണ്ട്. എസിക്ക് എന്തെങ്കിലും തകരാർ വന്നാൽ ജനൽ തുറക്കാൻ കഴിയും. ബസ് സ്റ്റേഷനുകളിൽ വെറുതേ കയറി ഇറങ്ങുന്നത് മൂലം ജനത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ 20 രൂപ അധികം നൽകി റിസർവ് ചെയ്ത് വഴിയിൽ നിന്ന കയറാനുള്ള സൗകര്യവും പ്രീമിയം സർവ്വീസിൽ ഒരുക്കിയിട്ടുണ്ട്.
പ്രീമിയം സർവ്വീസുകൾക്ക് പുതിയ ബസുകൾ വാങ്ങുന്നതിന് പുറമേ, ഓർഡിനറി സർവീസിനായി 305 മിനി ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗതിയിലാണ്. പുതിയ ബസുകൾ എത്തുന്നതോടെ കെ എസ് ആർ ടി സി യുടെ ഫാസ്റ്റ് ഉൾപ്പെടെയുള്ള സൂപ്പർ ക്ലസ് ബസുകളുടെ കാലാവധി പുതുക്കി നിശ്ചയിക്കും.
Read More
- എട്ടാം നാളും തുടരുന്ന തിരച്ചിൽ; എയർലിഫ്റ്റിങ് വഴി സ്പോട്ടിലെത്തും
- ആരെന്ന് അറിയാതെ അവർ ഒന്നിച്ച് മടങ്ങി
- വയനാട് ഉരുൾപൊട്ടൽ: കാണാതായവർക്കായുള്ള തിരച്ചിൽ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ
- വയനാട് ദുരന്തം കേന്ദ്രം എൽ-3 പട്ടികയിൽ ഉൾപ്പെടുത്തണം: വി.ഡി.സതീശൻ
- അനധികൃത കയ്യേറ്റത്തിനും താമസത്തിനും സംരക്ഷണം ഒരുക്കി; വയനാട് ദുരന്തത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.