/indian-express-malayalam/media/media_files/2024/11/17/FODY1l7jeKmU88IXMecB.jpg)
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ ബസിനു തീപിടിച്ചു. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. അട്ടത്തോടിന് സമീപത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തീർഥാടകരെ കയറ്റാനായി നിലയ്ക്കലേക്കു പോകവെയാണ് തീ ആളിപ്പടർന്നത്. ആർക്കും പരിക്കില്ല.
ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ 30–ാം വളവിലാണ് സംഭവം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടറും ഡ്രൈവറും വാഹനത്തിൽ നിന്ന് ഉറങ്ങുകയായിരുന്നു. ഇതിനു പിന്നാലെ വാഹനം കത്താൻ തുടങ്ങിയെന്നാണ് വിവരം. ഭാഗികമായി കത്തി നശിച്ച വാഹനത്തിലെ തീയണച്ചിട്ടുണ്ട്.
പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഷോർട് സർക്യൂട്ടാകാം തീ പടരാൻ കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. ദേവസ്വം ബോർഡ് അംഗം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. തീർഥാടകരെ കയറ്റാൻ ബസ് കാലിയായി പോകുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Read More
- ചേവായൂർ തിരഞ്ഞെടുപ്പ് സംഘർഷം; കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്
- സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പരാതി; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
- പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ഇന്നെത്തും
- ശബരിമലയിൽ ഭക്തജന തിരക്ക്; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 70,00O പേർ
- ആത്മകഥ വിവാദം യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാൻ; ഇ.പിയെ പിന്തുണച്ച് മുഖ്യമന്ത്രി
- ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി; കർശന നിയന്ത്രണങ്ങളോടെ മാർഗ്ഗരേഖ പുറത്തിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.