scorecardresearch

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ഇന്നെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി എത്തുമ്പോൾ പ്രവർത്തകരും ആവേശത്തിലാണ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി എത്തുമ്പോൾ പ്രവർത്തകരും ആവേശത്തിലാണ്

author-image
WebDesk
New Update
news

പിണറായി വിജയൻ

പാലക്കാട്: ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.പി.സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പാലക്കാട് എത്തും. ഇന്നും നാളെയും മുഖ്യമന്ത്രി ജില്ലയിലുണ്ടാകും. 6 പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് രാവിലെ 11 മണിക്ക് മേപ്പറമ്പിൽ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക. 

Advertisment

വൈകിട്ട് 5 ന് മാത്തൂരും 6 ന് കൊടുന്തിരപ്പള്ളിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുൽത്താൻപേട്ട എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കും.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായാണ് മുഖ്യമന്ത്രി പാലക്കാട്ടെത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മുഖ്യമന്ത്രി എത്തുമ്പോൾ പ്രവർത്തകരും ആവേശത്തിലാണ്. നേരത്തെ നവംബർ എട്ടിന് മുഖ്യമന്ത്രി പാലക്കാട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കൽപാത്തി രഥോൽസവത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വരവും നീട്ടിവയ്ക്കുകയായിരുന്നു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങി കോണ്‍ഗ്രസ് നേതാക്കൾ മണ്ഡലത്തിൽ തുടരുന്നുണ്ട്. യുഡിഎസ്എഫിന്റെ നേതൃത്വത്തിൽ ഇന്ന് റോഡ് ഷോയും നടക്കും. 

Advertisment

Read More

Palakkad Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: