/indian-express-malayalam/media/media_files/2024/10/28/d7mAqYWodaTwkkRbNAub.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കൊച്ചി: ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
രഞ്ജിത്തിനെതിരെ 354, 509 വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബംഗാളി നടി രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്ന് ആദ്യം നിലപാട് അറിയിച്ച നടി പിന്നീട് കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. ഓഗസ്റ്റ് 26ന് എറണാകുളം നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചിരുന്നു. കേസിൽ ബംഗാളി നടി കോടതിയിൽ രഹസ്യ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഹേമകമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മറ്റു എട്ടു കേസുകളിലെ പ്രതികളുടെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
Read More
- പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി ഇന്നെത്തും
- ശബരിമലയിൽ ഭക്തജന തിരക്ക്; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 70,00O പേർ
- ആത്മകഥ വിവാദം യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാൻ; ഇ.പിയെ പിന്തുണച്ച് മുഖ്യമന്ത്രി
- ആന എഴുന്നള്ളത്തിന് കൂച്ചുവിലങ്ങുമായി ഹൈക്കോടതി; കർശന നിയന്ത്രണങ്ങളോടെ മാർഗ്ഗരേഖ പുറത്തിറക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.