scorecardresearch

ചേവായൂർ തിരഞ്ഞെടുപ്പ് സംഘർഷം; കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ

ശനിയാഴ്ച നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു

ശനിയാഴ്ച നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു

author-image
WebDesk
New Update
Kerala, Harthal, Strike

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട്ടെ ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ഞായറാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. തിരഞ്ഞെടുപ്പിനിടെയുണ്ടായ സിപിഎം അതിക്രമത്തിലും പൊലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് കോൺഗ്രസ് അറിയിച്ചു.

Advertisment

ശനിയാഴ്ച നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. കള്ളവോട്ട് ആരോപിച്ചാണ് വൻ സംഘർഷം ഉണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും കള്ളവോട്ട് ആരോപിച്ച് രംഗത്തെത്തിയിരുന്നു.

നിരവധി തവണ കോൺഗ്രസ്, സിപിഎം പ്രവർത്തകർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വോട്ടർമാരെ ബൂത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുവെന്നും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 36,000 ത്തോളം വോട്ടർമാരുള്ള ബാങ്കിൽ 8500 ഓളം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്കിൽ ഡിസിസിയുമുള്ള ഭിന്നതയെ തുടർന്ന്, നിലവിലെ ഭരണ സമിതി വിമതരായാണ് മത്സരിക്കുന്നത്.

Read More

Hartal Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: