scorecardresearch

മകളെ കൊന്നയാളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി; കൃഷ്ണപ്രിയയുടെ അച്ഛൻ അന്തരിച്ചു

കൃഷ്ണപ്രിയയെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രിതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്

കൃഷ്ണപ്രിയയെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രിതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്

author-image
WebDesk
New Update
Shankara Narayanan

ശങ്കരനാരായണൻ

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായിരുന്ന പിതാവ് അന്തരിച്ചു. മലപ്പുറം മഞ്ചേരി പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ (75) ആണ് അന്തരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മകൾ കൃഷ്ണപ്രിയയെ ബലാത്സംഗ ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രിതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

Advertisment

2001 ഫെബ്രവരി ഒൻപതിനായിരുന്നു സ്കൂൾ വിട്ടു മടങ്ങിയ കൃഷ്ണപ്രിയയെ അയൽവാസിയായ കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ മുഹമ്മദ് കോയ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 2002-ല്‍ ജാമ്യത്തിലിറങ്ങിയപ്പോൾ മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചു. കൊലയ്ക്കു പിന്നിൽ ശങ്കരനാരായണൻ ആണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.

കേസിൽ മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റു രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചു. തുടർന്ന് 2006-ൽ തെളിവുകളുടെ അഭാവത്തില്‍ ഇവരെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. പ്രതിയ്ക്ക് മറ്റുശത്രുക്കൾ ഉണ്ടാകുമെന്നും പൊലീസിനു വീഴ്ച പറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Read More

Advertisment
Rape Cases Malappuram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: