/indian-express-malayalam/media/media_files/2025/04/05/vYZAyfbAzXOCVHowpsky.jpg)
ഗോകുലം ഗോപാലൻ
കൊച്ചി: സിനിമാ നിർമ്മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇന്നലെ കൊച്ചിയിലെ ഓഫിസിൽവച്ച് ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്.
എമ്പുരാൻ സിനിമയുടെ റിലീസിനു പിന്നാലെയാണ് ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളിൽ ഇ.ഡി റെയ്ഡ് നടന്നത്. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് ഇ.ഡി പരിശോധന നടത്തിയത്. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്നടക്കം പണം സ്വീകരിച്ചെന്നും ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ചിട്ടിക്കെന്ന പേരിൽ പ്രവാസികളിൽനിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ആർബിഐ, ഫെമ ചട്ടലംഘനങ്ങളാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. റെയ്ഡിൽ ഒന്നര കോടി രൂപയും ഫെമ നിയമം ലംഘിച്ചതിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ഗോകുലം ഗോപാലൻ. എമ്പുരാൻ സിനിമ ലൈക്ക പ്രൊഡക്ഷൻസുമായി ബന്ധപ്പെട്ട് തർക്കത്തിൽ എത്തിയപ്പോൾ അവസാന നിമിഷമാണ് ഗോകുലം ഗോപാലൻ രക്ഷകനായി എത്തിയത്. ചിത്രം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചപ്പോഴാണ് ഗോകുലം ഗോപാലന് ഇ.ഡി നടപടികൾ നേരിടേണ്ടി വന്നത്.
Read More
- നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകളെന്ന് മാതാവ് ഷെമി
- CPM Party Congress: ആശമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു; സമരത്തെ തള്ളി എം.എ.ബേബി
- CPM Party Congress: പിണറായി വിജയൻ നയിക്കും; നയം വ്യക്തമാക്കി എം.എ ബേബി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.