/indian-express-malayalam/media/media_files/uploads/2018/04/dileep.jpg)
Actress Assault Case: കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിൽ വിചാരണ അവസാന ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. വിചാരണ വൈകിപ്പിക്കാനാണ് ഇതിലൂടെ ശ്രമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസിൽ പ്രതിയായ ഒരാൾക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കഴിയുകയെന്ന് നേരത്തെ വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. 2017ൽ ഓടുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ഈ കേസിൽ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സംഭവത്തിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്തു കൊണ്ടു വരാൻ, നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ കേസ് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം.
2017 ഏപ്രിൽ 17ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും, ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അന്വേഷണം തുടരണമായിരുന്നുവെന്നും ദിലീപ് വാദിച്ചു. വിചാരണ പൂർത്തിയായെന്നും പ്രോസിക്യൂഷന്റെ വാദങ്ങൾ അവസാനിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു ദിലീപിൻ്റെ അപ്പീൽ .കേസിൽ വിചാരണ ഈ മാസം അവസാനം പൂർത്തിയാവും.
Read More
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ കടക്കെണിയിൽ മുക്കിയത് ലോൺ ആപ്പുകളെന്ന് മാതാവ് ഷെമി
- CPM Party Congress: ആശമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു; സമരത്തെ തള്ളി എം.എ.ബേബി
- CPM Party Congress: പിണറായി വിജയൻ നയിക്കും; നയം വ്യക്തമാക്കി എം.എ ബേബി
- CPM Party Congress : സിപിഎം പാർട്ടി കോൺഗ്രസ്; പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പിബിയിൽ നിന്ന് ഒഴിഞ്ഞു, എട്ട് പുതുമുഖങ്ങൾ
- CPM Party Congress: സിപിഎം പാർട്ടി കോൺഗ്രസിൽ അസാധാരണ നീക്കം; പാനലിനെതിരെ മത്സരിച്ച് ഡി.എൽ.കരാഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us