scorecardresearch

ഗവർണർമാർക്കെതിരായ സുപ്രീം കോടതി വിധി; ജനാധിപത്യ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി

നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണെന്ന്

നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണെന്ന്

author-image
WebDesk
New Update
Pinarayi Vijayan

പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയിൽ  ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഗവർണർ പരമാധികാരിയല്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ പ്രതികരിച്ചു. നിയമസഭയ്ക്കുള്ള അവകാശങ്ങൾ അംഗീകരിക്കപ്പെടണം. അനിശ്ചിതമായി നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയിൽ ജനാധിപത്യ പ്രക്രിയയിൽ നടത്തുന്ന ഒരു സർക്കാരിനെ നിരീക്ഷിക്കാനും നയിക്കാനുമുള്ള ചുമതലയാണ് ഗവർണർക്കുള്ളത്. അതിൽനിന്നും വിട്ടുപോയാലുള്ള അനുഭവം തമിഴ്നാട്ടിലെ ഗവർണർക്ക് മനസിലായെന്നും മന്ത്രി പറഞ്ഞു.

Read More

Pinarayi Vijayan Governor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: