scorecardresearch

ദീപക് വധം: വിചാരണക്കോടതി വെറുതേവിട്ട ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

വിചാരണക്കോടതി വെറുതേ വിട്ട ഒന്ന് മുതൽ അഞ്ചുവരെ പ്രതികൾക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്

വിചാരണക്കോടതി വെറുതേ വിട്ട ഒന്ന് മുതൽ അഞ്ചുവരെ പ്രതികൾക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്

author-image
WebDesk
New Update
P G Deepak

പി.ജി ദീപക്ക്

കൊച്ചി: ജനതാദൾ (യു) നേതാവായിരുന്ന തൃശൂർ നാട്ടിക സ്വദേശി പി.ജി ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ചു ആർഎസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. വിചാരണക്കോടതി വെറുതേ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

Advertisment

ഒന്ന് മുതൽ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കൽ എം.എസ് ഋഷികേശ്, പടിയംകൂട്ടാല വീട്ടിൽ കെ.യു നിജിൽ, തെക്കേക്കര കൊച്ചാത്ത് കെ.പി പ്രശാന്ത്, പൂക്കോട് പ്ലാക്കിൽ രശാന്ത്, താന്ന്യം വാലപറമ്പിൽ വി.പി ബ്രഷ്‌നേവ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

തെളിവുകൾ പരിഗണിക്കാതെയും അപ്രസക്തമായ വസ്തുതകൾ പരിഗണിച്ചുമാണു സെഷൻസ് കോടതി ഉത്തരവെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി കണ്ടെത്തിയിരുന്നു. 2015 മാർച്ച്‌ 24നാണ് ദീപകിനെ പ്രിതകൾ കൊലപ്പെടുത്തിയത്. കാറിലെത്തിയ അക്രമിസംഘം ദീപക്കിനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. മുൻപ് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ പ്രതികാരമായി ദീപക്കിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ആരോപണം.

കേസിൽ, പത്തു പ്രതികളെയായിരുന്നു വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിൽ 6- 10 വരെയുള്ള പ്രതികൾക്കെതികെ തെളിവു നശിപ്പിക്കൽ, പ്രേരണ കുറ്റങ്ങളായിരുന്നു ചുമത്തിയത്. ഇവരെ വിട്ടയച്ചതു ഹൈക്കോടതി ശരിവച്ചു. ദീപക്കിന്‍റെ കുടുംബവും സർക്കാരും  സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 

Read More

Advertisment
Rss Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: