/indian-express-malayalam/media/media_files/2025/03/21/N0svv91LHC7TFpPQQwu6.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസിന്റെ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ആണ് പൊലീസിൻ്റെ പിടിയിലായ യുവാവ്.
വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണി മുഴക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പൊലീസ് ചുടലമുക്കിലെ വീട്ടിലെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം.
ഈ മാസം 8ന്, പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ മറ്റൊരു യുവാവ് താമരശ്ശേരിയിൽ കൊല്ലപ്പെട്ടിരുന്നു. മൈക്കാവ് സ്വദേശി ഷാനിദ് (28) ആണ് അമിത അളവിൽ എംഎഡിഎംഎ ശരീരത്തിലെത്തി മരണപ്പെട്ടത്. ലോക്കൽ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പിടികൂടിയത്.
പൊലീസിനെ കണ്ടയുടൻ ഷാനിദ് കൈവശമുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിന്റെ പിടിയിലായതോടെ എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങിയെന്ന് ഷാനിദ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്ന് രാത്രിയോടെ ഷാനിദിന്റെ ആരോഗ്യനില വഷളാവുകയും പിറ്റേ ദിവസം മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
Read More
- സർപ്പ ആപ്പ് ബ്രാൻ്റ് അംബാസഡറായി ടൊവിനോ; നന്ദി അറിയിച്ച് മുഖ്യമന്ത്രി
- കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച സംഭവം; പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുക്കും
- Engappuzha Shibila Murder:ഷിബില വധക്കേസ്;യാസിർ നിരന്തരം ഭീഷണിപ്പെടുത്തി: പോലീസ് ഇടപെട്ടില്ലെന്ന് കുടുംബം
- Engappuzha Shibila Murder: ഷിബില വധക്കേസ്; യാസിറിന്റെ ലഹരി ബന്ധം അന്വേഷിക്കാൻ പൊലീസ്
- സംസ്ഥാനത്ത് പൊതുഇടങ്ങളിൽ മാർച്ചിനുള്ളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും: എം.ബി.രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us