/indian-express-malayalam/media/media_files/2024/12/01/ksTTH4d0ilKW81iZU8cm.jpg)
ഫയൽ ഫൊട്ടോ
Kozhikode Medical College: കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ചു രോഗികൾ മരിച്ച സംഭവം വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വിവിധ വകുപ്പുകളുടെ പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചുവെന്നും അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും വീണ ജോർജ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു. യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തീപടർന്നു എന്നുമാണ് വിവരം. ഷോർട് സർക്യൂട്ടാണോ അപകട കാരണമെന്ന് പരിശോധിച്ചാലേ സ്ഥിരീകരിക്കാനാവൂ എന്നാണ് ഫയർ ഫോഴ്‌സ് അധികൃതർ വ്യക്തമാക്കിയിരുന്നു.
അത്യാഹിത വിഭാഗം മുഴുവനും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് വീണാ ജോർജ് അറിയിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും.
Read More
- Kozhikode Medical College: കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേർക്കെതിരെ കേസ്
- കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടുത്തം; അപകടത്തിന് പിന്നാലെ അഞ്ച് മരണം
- സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ഐടി നടപടിയില് തെറ്റില്ലെന്ന് ഹൈക്കോടതി
- സ്വപ്ന സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
- ചാൻസിലറായാൽ മിണ്ടാതിരിക്കണോ? ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
- സ്വർണവില താഴേക്ക്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1640 രൂപ
- ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.