/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. നടപടിക്കെതിരെ സിപിഎം നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്ന് കോടതി വിലയിരുത്തി.
തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പണം പിടികൂടിയത്. സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്.
പിന്നാലെ ഇടപാട് മരവിപ്പിക്കുകയായിരുന്നു. പണം അനധികൃതമല്ലെന്നും ആദായനികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഎം കോടതിയെ സമീപിച്ചത്.
Read More
- സ്വപ്ന സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
- ചാൻസിലറായാൽ മിണ്ടാതിരിക്കണോ? ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
- സ്വർണവില താഴേക്ക്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1640 രൂപ
- ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നാളെ
- തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.