/indian-express-malayalam/media/media_files/IKd7jud2k7ArwKmWBfpz.jpg)
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശവും മന്ത്രിസഭാ യോഗം പുറപ്പെടുവിച്ചു
തിരുവനന്തപുരം: കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവർക്കും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.
2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മാർഗ്ഗനിർദ്ദേശവും മന്ത്രിസഭാ യോഗം പുറപ്പെടുവിച്ചു. 10 കോടി രൂപയ്ക്ക് മുകളിൽ അടങ്കലുള്ള തുടർ പ്രോജക്ടുകൾ,പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ച് പദ്ധതി മാറ്റിവയ്ക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിനു ഭരണാനുമതി നൽകിയ ആകെ തുകയുടെ 50% ആയി നിജപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.
10 കോടി രൂപയ്ക്ക് താഴെയുള്ള തുടർ പ്രോജക്ടുകൾ/പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് വകുപ്പ് സെക്രട്ടറി, വകുപ്പ് അധ്യക്ഷനുമായി കൂടിയാലോചിച്ച് വകുപ്പിന് ഭരണാനുമതി നൽകിയ മൊത്തം തുകയുടെ 50% ആയി നിജപ്പെടുത്തി പട്ടിക ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.
പിഎസ്‌സി നിയമനം: പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തും
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ് മൂന്ന്,നാല് തസ്തികകളിലേയ്ക്ക് നടത്തുന്ന തിരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക് അധിക മാർക്ക് നൽകുന്നതിന് 12 കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്തും. നിലവിലുള്ള 40 കായിക ഇനങ്ങളോടൊപ്പം റോളർ സ്‌കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആൻഡ് അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, നെറ്റ്ബോൾ, ആം റെസ്ലിംഗ്, അമേച്വർ ബോക്സിംഗ്, യോഗ, സെപക്താക്ര, റഗ്ലി, റോൾബോൾ എന്നിവയാണ് ഉൾപ്പെടുത്തുക.
Read More
- മുകേഷിന്റെ രാജി: ഇടതുപക്ഷത്ത് ഭിന്നത
- മുകേഷിന്റെ അറസ്റ്റ്; അഞ്ച് ദിവസത്തേക്ക് കോടതി തടഞ്ഞു
- ഹേമ കമ്മറ്റി: തിമിംഗലങ്ങളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിലെന്ന് ടി.പത്മനാഭൻ
- കോൺഗ്രസ് എംഎൽഎമാർ രാജി വച്ചില്ലല്ലോ? മുകേഷിന്റെ രാജി ആവശ്യം അംഗീകരിക്കാതെ ഇ.പി.ജയരാജൻ
- നടിയുടെ പരാതി: മണിയൻപിള്ള രാജുവിനും ഇടവേള ബാബുവിനുമെതിരെ കേസ്
- മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.