/indian-express-malayalam/media/media_files/2025/04/23/kNg4wjkQQEFPMx8OaHZ2.jpg)
ചിത്രം: ജോമോൻ ജോർജ്
Thiruvathukkal Murder Case: കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്തി. പ്രതി അസം സ്വദേശി അമിത് ഒറാങുമായി കൊലപാതകം നടന്ന വീടിനു സമീപത്ത് നടത്തിയ തെളിവെടുപ്പിനിടെയാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് കേസിലെ സുപ്രധാന തെളിവായ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തത്.
ഹാർഡ് ഡിസ്ക് തോട്ടിലെറിഞ്ഞതായി പ്രിതി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതി തോട്ടിൽ ഉപേക്ഷിച്ച രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇന്നു രാവിലെ മാളയ്ക്ക് അടുത്ത് ആലത്തൂർ എന്ന സ്ഥലത്തുള്ള കോഴി ഫാമിൽനിന്നായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടത്താൻ ഉപയോഗിച്ച കോടാലിയിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമിത് മുൻപ് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവും കോടാലിയിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ട്. വീടിന്റെ കതകിലും വീടിനകത്ത് പല ഇടങ്ങളിലും അമിതിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.
ദിവസങ്ങളുടെ ആസൂത്രണത്തിനു ശേഷമാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് നഗരത്തിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടയിൽ പലതവണ കൊല്ലപ്പെട്ട വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വിജയകുമാറിന്റെ വീട്ടിലെ മുൻജോലിക്കാരനായിരുന്നു അമിത്. വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിജയകുമാറുമായി ഇയാൾ പ്രശ്നമുണ്ടാക്കിയതായി വിവരമുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
Read More
- Jammu Kashmir Terror Attack: വിവാഹം കഴിഞ്ഞ് ആറു ദിവസം, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് മധുവിധു യാത്രക്കിടെ
- Jammu Kashmir Terror Attack: പഹൽഗാമിലെ ആക്രമണത്തിനുപിന്നിൽ ഭീകരസംഘടന: റെസിസ്റ്റൻസ് ഫ്രണ്ട് എന്താണ്?
- പഹൽഗാം ഭീകരാക്രമണം: പങ്കില്ലെന്ന് പാക്കിസ്ഥാൻ, വിശ്വാസത്തിലെടുക്കാതെ ഡൽഹി
- ഭീകരരുടെ കയ്യിൽ എകെ-47, എത്തിയത് സൈനിക വേഷത്തിൽ, 70 റൗണ്ട് വെടിവച്ചു: പ്രാഥമിക അന്വേഷണം
- രാമചന്ദ്രന് വെടിയേറ്റത് കുതിരപ്പുറത്ത് സവാരി ചെയ്യുന്നതിനിടെ, മകൾ ദൃക്സാക്ഷിയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.