scorecardresearch

കോന്നിയിലെ ക്വാറി അപകടം: അപകടസ്ഥലത്ത് നിന്ന് ദൗത്യസംഘം താത്കാലികമായി പിന്മാറി

അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു

അപകടത്തിൽ മരിച്ച അതിഥി തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു

author-image
WebDesk
New Update
Konni accident

അപകടം നടന്ന സ്ഥലം

കോന്നി: പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിലെ അപകടത്തിൽ കാണാതായ അതിഥി തൊഴിലാളിക്കു വേണ്ടിയുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവച്ചു. രാവിലെ എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിനൊപ്പം തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ, അപകട സ്ഥലത്ത് പാറയിടിയുന്നത് വെല്ലുവിളിയായതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. യന്ത്രങ്ങൾ എത്തിച്ച ശേഷം വീണ്ടും രക്ഷാദൗത്യം തുടങ്ങും. 

Advertisment

Also Read: സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് ജനങ്ങൾ, അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മുതൽ

ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ഇന്നലെ രക്ഷാപ്രവർത്തനം നടത്തിയത്. കുത്തനെയുള്ള പാറക്കെട്ടായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. അപകടസ്ഥലത്ത് ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും മലയിടിച്ചിൽ ഉണ്ടായതോടെയാണ് രക്ഷാദൗത്യം നിർത്തി. 

Also Read: എംഎസ്‌സി എല്‍സ-3 അപകടം; 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ

Advertisment

ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. യന്ത്രം ഉപയോഗിച്ച് പാറ മാറ്റിയാണ് മരിച്ച ഒഡീഷ സ്വദേശി മഹാദേബ് പ്രധാന്റെ (51) മൃതദേഹം പുറത്തെടുത്തത്. കാണാതായ ബിഹാർ സ്വദേശിക്കായുള്ള തിരച്ചിലാണ് ഇന്ന് പുനഃരാരംഭിച്ചത്. 

Also Read: കെട്ടിക്കിടക്കുന്ന കേസുകൾക്ക് അതിവേഗം പരിഹാരം; മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു

അപകടത്തിനു പിന്നാലെ ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജിയോളജി വകുപ്പിന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും സംഭവത്തിൽ തുടർനടപടി സ്വീകരിക്കുക. അനുമതി ഇല്ലാതെയാണ് ചെങ്കുളത്ത് ക്വാറിയുടെ പ്രവർത്തനമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, ജിയോളജി വകുപ്പിന്റെ അനുമതി ഉണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല, അടുത്ത വർഷം വരെ ക്വാറിക്ക് ലൈസൻസ് ഉണ്ടെന്ന് കലക്ടർ അറിയിച്ചു. 

Read More: ഭാരതാംബ ചിത്ര വിവാദം; സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് രജിസ്ട്രാർ

Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: