/indian-express-malayalam/media/media_files/uploads/2017/03/kochimetro.jpg)
കൊച്ചി മെട്രോ ഇനി വെയർ ഈസ് മൈ ട്രെയിനിലും ഗൂഗിൾ മാപ്പിലും
കൊച്ചി: കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വേർ ഈസ് മൈ ട്രെയിൻ ആപിലും ലഭ്യമാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എപ്പോൾ എത്തുമെന്നുമൊക്കെയുള്ള ടൈംടേബിൾ പ്രകാരമുള്ള അപ്ഡേഷൻ വേർ ഈസ് മൈ ട്രയിൻ ആപിൽ ലഭ്യമാകും. ഗൂഗിൾ മാപ്പിലാകട്ടെ, യാത്രക്കാർ നിൽക്കുന്ന സ്ഥലത്തുനിന്ന് സ്റ്റേഷനിലേക്ക് എത്താനുള്ള സമയം മുതൽ ടിക്കറ്റ് നിരക്ക് വരെ ലഭ്യമാകും.
ടൈംടേബിളും അപ്ഡേഷനും ലഭ്യമാകാൻ വേർ ഈസ് മൈ ആപ്പിന്റെ അപ്ഡേറ്റഡ് വേർഷൻ ഡൗൺലോഡ് ചെയ്യുക. ആപ്പിന്റെ ഇടതുവശത്തെ മൂന്നു ലൈനിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ടൈംടേബിൾ നൽകുക. അതിനുശേഷം ചെയ്ഞ്ച് സിറ്റിയിൽ ക്ലിക്ക് ചെയ്ത് കൊച്ചി സെലക്ട് ചെയ്യുക.
അപ്പോൾ പ്രധാന സ്‌ക്രീനിൽ എക്സ്പ്രസ്, മെട്രോ എന്നീ ഓപ്ഷനുകൾ ലഭ്യമാകും. ഇതിൽ മെട്രോ സെലക്ട് ചെയ്തശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സ്റ്റേഷനുകൾ സെലക്ട് ചെയ്യുക. അതിനുശേഷം ഫൈൻഡ് ട്രയിൻസിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ടൈംടേബിളിൽ ഏറ്റവും അടുത്ത ട്രയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ടൈംടേബിൾ പ്രകാരമുള്ള ട്രയിനിന്റെ അപ്ഡേറ്റഡ് മൂവ്മെന്റ് കാണാം.
Read More
- ഷാരോൺ കൊലക്കേസ്; വിധി 17ന്
- കലയുടെ അരങ്ങ് ഇന്നുണരും; കലോത്സവ മുല്യനിർണയത്തെ വിമർശിച്ച് ഹൈക്കോടതി
- ഗുരുവായൂർ-മധുര എക്സപ്രസിന്റെ ബോഗികൾ വേർപെട്ടു
- എംടിയില്ലാത്ത സിത്താരയിലേക്ക് മമ്മൂട്ടി എത്തി
- എൻഎസ്എസ് മതേതര ബ്രാൻഡാണ്, പരിപാടിയിൽ പങ്കെടുത്തതിന്റെ ഗുണം കോൺ​ഗ്രസിന്: രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.