scorecardresearch

സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ട്; എന്തിനെയും കേരളം അതിജീവിക്കും: കെഎൻ ബാലഗോപാൽ: Video, Varthamanam Podcast

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിക്കുന്ന വർത്തമാനം പോഡ്കാസ്റ്റ് പരിപാടിയിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിക്കുന്ന വർത്തമാനം പോഡ്കാസ്റ്റ് പരിപാടിയിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്

author-image
WebDesk
New Update
balagopal at varthamanam

KN Balagopal in Varthamanam Podcast

KN Balagopal in Varthamanam Podcast: സംസ്ഥാനം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്നും ഏത് ട്രംപിന്റെ താരിഫിനെയും അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് സംസ്ഥാന ധനമന്ത്രി തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. 

Advertisment

കേരളം രൂപവത്കരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ധനകാര്യമേഖലയിലെ പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങൾക്ക യാതൊരു അധികാരവും ഇല്ലാത്ത സ്ഥിതിയിലാക്കി. ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയതും സംസ്ഥാനങ്ങളോടുള്ള ബിജെപി സർക്കാരിന്റെ ചിറ്റമ്മ നയവുമാണ് പ്രതിസന്ധികളുടെ കാരണം. ഇത്തരം പ്രതിസന്ധികൾക്കിടയിൽ നിന്നാണ് സംസ്ഥാനം ഇത്രയധികം നേട്ടങ്ങൾ കൈവരിക്കുന്നത്. -ധനമന്ത്രി പറഞ്ഞു.

Also Read:വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശൻ പിണറായിയുടെ ഐശ്വര്യം: വെള്ളാപ്പള്ളി നടേശൻ

ജിഎസ്ടി ഉൾപ്പടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വിഭവശേഖരത്തിന്റെ നല്ലൊരുഭാഗവും കേന്ദ്രസർക്കാർ കൊണ്ടുപോയി. ജിഎസ്ടി ആവിഷ്‌കരിച്ച അഞ്ച് വർഷം കൊണ്ട് സംസ്ഥാനങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറഞ്ഞത് പൊള്ളയായിരുന്നു.ജിഎസ്ടിയിൽ നിന്ന് മുമ്പ് 41-ശതമാനമായിരുന്നു സംസ്ഥാനങ്ങളുടെ വരുമാനം. എന്നാൽ ഇപ്പോൾ ഇത് നിർത്തലാക്കി. ഇതുവഴി സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 57000കോടി രൂപയുടേതാണ്. ഈ ധനനഷടത്തിന പകരം പണം കണ്ടെത്തുകയെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വെല്ലുവിളിയെന്നും ബാലഗോപാൽ പറഞ്ഞു.

Advertisment

Also Read:യുഡിഎഫിൽ ഭിന്നതയില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനം: രമേശ് ചെന്നിത്തല

ജിഎസ്ടി സംസ്ഥാങ്ങൾക്ക് മെച്ചം ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. ജിഎസ്ടി നടപ്പിലാക്കുന്നതിനെതിരെ രാജ്യസഭാ അംഗമായിരിക്കെ അന്ന് വിയോജനക്കുറിപ്പ് എഴുതി നൽകിയ പാർലമെന്റെ അംഗമായിരുന്നു താനെന്നും ബാലഗോപാൽ പറഞ്ഞു. മുതലാളിത്ത രാജ്യമായ അമേരിക്കയിൽ പോലും ജിഎസ്ടി പോലുള്ളവ നടപ്പിലാക്കിയിട്ടില്ല. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അവരുടേതായ സാമ്പത്തിക അധികാരമുണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി. 

ചെലവുചുരുക്കി മുന്നോട്ട് പോകാനാകില്ല

ചെലവുചുരുക്കി ഒരുനാടിനും മുന്നോട്ട് പോകാനാവില്ലെന്നും അങ്ങനെ പോയാൽ ആ നാട്ടിലേത് ചത്ത സമ്പത്ത് വ്യവസ്ഥയായി മാറുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന മുഖ്യസോത്രസ്സുകൾ മദ്യം, പെട്രോൾ എന്നിവയിൽ നിന്നുള്ള നികുതിയാണ്. മദ്യത്തിന് വില വർധിപ്പിക്കാനാകില്ല. കാരണം, മദ്യത്തിന് വൻതോതിൽ വിലകൂടുമ്പോൾ രാസലഹരി ഉൾപ്പടെയുള്ളവയുടെ ഉപഭോഗം വർധിക്കും. അതിനാൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ മദ്യത്തിന്റെ നികുതി വർധിപ്പിച്ചിട്ടില്ല- കെഎൻ ബാലഗോപാൽ പറഞ്ഞു. 

Also Read:സിപിഎം നേതാക്കളുടെ പാർട്ടിയല്ല:എംബി രാജേഷ്

വരുമാനം കണ്ടെത്തുന്നതിന് സംസ്ഥാനം സാമ്പത്തിക ഇടപാടുകൾ വർധിപ്പിച്ചു. കോർപ്പറേഷൻ, ബോർഡ് എന്നിവയിൽ നിന്നുള്ള വരുമാനം വർധിപ്പിച്ചു. തനതുവരുമാം വർധിപ്പിക്കാനാണ് ഇപ്പോൾ സംസ്ഥാനം ശ്രദ്ധിക്കുന്നത്. വരുമാനസോത്രസ്സുകൾ കുറഞ്ഞിട്ടും സംസ്ഥാനം ചെലവുചുരുക്കിയിട്ടില്ല. ക്ഷേമപെൻഷൻ, ശമ്പള പരിഷ്‌കരണം എന്നിവ കൃത്യമായി നടപ്പിലാക്കിയെന്നും ധനമന്ത്രി കൂട്ടിചേർത്തു. 

കിട്ടാനുള്ള പണം ചോദിച്ച് വാങ്ങണം

സംസ്ഥാനത്തിന് അർഹതപ്പെട്ട പണം കേന്ദ്രത്തോട് ചോദിച്ച് വാങ്ങുകയെന്നത് ധനമന്ത്രിയെന്ന് നിലയിൽ തന്റെ ഉത്തരവാദിത്വമാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. കിട്ടാനുള്ള പണം ചോദിച്ചുവാങ്ങുന്നതിനൊപ്പം കാലിടറാതെ മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് കിട്ടാനുള്ള പണത്തെപ്പറ്റി ഇനിയും പറയും. കിട്ടാനുള്ള പണം മേടിച്ചെടുത്തില്ലെങ്കിൽ ധനമന്ത്രി എന്ന് പദവിയിലിരിക്കാൻ താൻ യോഗ്യനല്ല. കിട്ടാനുള്ള പണത്തിൽ നിശബ്ദനായി ഇരിക്കുന്നതിൽ അർത്ഥമില്ല-ബാലഗോപാൽ പറഞ്ഞു. 

കേന്ദ്രത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ല

കേരളം വായ്പ തിരിച്ചടക്കുന്നില്ലെന്ന് കേന്ദ്ര പ്രചാരണത്തിൽ കഴമ്പില്ല. പല പദ്ധതികൾക്കും പണം നൽകി പ്രധാനമന്ത്രിയെ ബ്രാൻഡ് ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുതീരുമാനത്തിന് എതിരായ ഒന്നിനും സർക്കാർ കൂട്ടുനിൽക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

വർഷങ്ങളായി ലൈഫ് പദ്ധതിക്ക് കേന്ദ്ര സർക്കാർ പണം നൽകുന്നില്ല. വലിയ പദ്ധതികൾക്ക പണം നൽകുമ്പോൾ കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന നിബന്ധന തങ്ങളെ ബ്രാൻഡ് ചെയ്യണമെന്നതാണ്. സിവിൽ സപ്ലൈസിന് 2500 കോടി നെല്ലിന്റെ വിലയിനത്തിൽ നൽകാനുണ്ട്. സംസ്ഥാനത്തിന്റെ പൊതുതാൽപര്യം പരിഗണിക്കാതെ കേന്ദ്രം മുന്നോട്ടുപോകുന്നതിനെ അംഗീകരിക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു. 

അമിതപ്രഖ്യാപനങ്ങൾ നടത്താറില്ല

ധനമന്ത്രിയെന്ന് നിലയിൽ താൻ അമിത പ്രഖ്യാപനങ്ങൾ നടത്താറില്ലെന്നും ബാലഗോപാൽ പറഞ്ഞു. അമിതപ്രഖ്യാനങ്ങൾ നടത്തുന്നത് എന്റെ സ്വഭാവമല്ല. നൂറ് വലിയ കാര്യങ്ങൾ പറഞ്ഞിട്ട് അത് ചെയ്യാതിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്- ധനമന്ത്രി അഭിപ്രായപ്പെട്ടു. എന്ത് കാര്യം ചെയ്യുമ്പോഴും അതിൽ കൃത്യമായ കണക്കുകൂട്ടൽ വേണം. സംഘടനാപരമായി ലഭിച്ച അനുഭവസമ്പത്തിൽ നിന്നാണ് താനിത് പറയുന്നതെന്നും ബാലഗോപാൽ പറഞ്ഞു. 

balagopal
കെഎൻ ബാലഗോപാൽ

നൂറ് രൂപ ഒരാൾക്ക് നൽകുന്നതിനപ്പുറം ഒരാൾക്ക് ജോലി ചെയ്ത രണ്ടായിരം രൂപ ഈ നാട്ടിൽ നിന്ന് തന്നെ സമ്പാദിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഒരാൾക്ക് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള സാഹചര്യം ഉണ്ടാകുന്നുണ്ട്. അതിനെ കൂടുതൽ വളർത്തണം. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്ക് ഇനി ഭാവിയുള്ളത്. അത്തരം സംരഭങ്ങൾ വളർത്താനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

Read More:പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ

Kn Balagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: