/indian-express-malayalam/media/media_files/QNubJCbJTDRXq6Lac5qz.jpg)
സംസ്ഥാനത്താകെ 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്
തിരുവനന്തപുരം: അടുത്ത വർഷം അവസാനത്തോടെ ഒരു കുടുംബം പോലും അതിദരിദ്രരായി ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ ഒന്നോടെ അത്തരത്തിലൊരു പ്രഖ്യാപനം നടത്താനുള്ള നടപടികളാണ് പൂർത്തീകരിച്ച് വരുന്നത്. സംസ്ഥാനത്താകെ 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങളെ അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.
ഈ വർഷം നവംബറാവുമ്പോൾ പട്ടികയിൽ ബാക്കിയുള്ള കുടുംബങ്ങളിൽ ഭൂരിഭാഗത്തേയും അതിദരിദ്രാവസ്ഥയിൽ നിന്നും മുക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. തുടർപ്രവർത്തനങ്ങളിലൂടെ 2025 നവംബർ ഒന്നാകുമ്പോൾ കേരളത്തിൽ ഒരു കുടുംബം പോലും അതി​ദരിദ്രാവസ്ഥയില്‍ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്തിന് കഴിയുമോ? പ്രഖ്യാപിക്കുന്നത് എന്താണോ അത് നടപ്പാക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. സംസ്ഥാനം നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പെൻഷനെ കേന്ദ്ര ധനമന്ത്രി വല്ലാതെ താഴ്ത്തിക്കെട്ടുകയാണ് . എന്തിനാണ് ഇത്രയധികം പേർക്ക് പെൻഷൻ കൊടുക്കുന്നതെന്നാണ് നിർമ്മലാ സീതാരാമന്റെ ചോദ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കർഷകത്തൊഴിലാളി പെൻഷൻ 45 രൂപ നൽകിക്കൊണ്ടാണ് ആരംഭിച്ചത്. അന്ന് പല കോണുകളിൽ നിന്നും വ്യാപകമായ എതിർപ്പുകൾ ഉയർന്നുവന്നിട്ടും ആ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറായില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. അതും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്ന സമയത്ത് ഒന്നരവർഷം കുടിശ്ശികയായിരുന്നു. തുടർന്ന് ആ തുക 1600 ആയി ഉയർത്തുകയും കുടിശ്ശിക കൊടുത്തു തീർക്കുകയും ചെയ്തു. ഇപ്പോഴത്തെ തുകയും വർദ്ധിപ്പാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഈ പ്രവർത്തനങ്ങൾക്കെല്ലാം തടയിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More:
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.