scorecardresearch

Kerala Floods, Rain Alert-Highlights: ഞായറാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Kerala Floods, Heavy Rains, Red Alert Live Updates: വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെട്ടു. കാസർകോടും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴ

Kerala Floods, Heavy Rains, Red Alert Live Updates: വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെട്ടു. കാസർകോടും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴ

author-image
WebDesk
New Update
kerala rain, ie malayalam

Kerala Weather, Heavy Rain, Red Alert-Highlights: തിരുവനന്തപുരം: ഓഗസ്റ്റ് 11 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും (തീവ്ര മഴ), വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ റെഡ് അലർട്ടും (അതിതീവ്ര മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും ഓഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

അതിനിടെ, കവളപ്പാറയിൽ ഇന്നു രണ്ടുതവണ ഉരുൾപൊട്ടലുണ്ടായി. രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 5 ആയി. ഇന്നു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. കവളപ്പാറയിൽ കാണാതായത് 63 പേരെയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിൽ ഇരുപതിൽ അധികം കുട്ടികളാണ്. ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലുൾപ്പെട്ട കവളപ്പാറയിലുണ്ടായ വൻ ദുരന്തം പുറംലോകം അറിഞ്ഞത്.

വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെട്ടു. കാസർകോടും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴ. പാലക്കാട് വീണ്ടും മഴ കനത്തു. ഇടുക്കി, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ദുരിതം വിതച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. ഗതാഗതം പലയിടത്തും സ്തംഭിച്ച നിലയിലാണ്.

Live Blog

Weather Kerala, Heavy Rain, Red Alert Live Updates:














Highlights

    21:49 (IST)10 Aug 2019

    കവളപ്പാറയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കണ്ടെത്തി

    കവളപ്പാറയിൽ മാത്രം 63 പേരെ കാണാതായെന്നാണ് ജില്ല ഭരണകൂഢത്തിന്റെ കണക്ക്. ഇതിൽ ഒമ്പത് മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഇനിയും 54 ഓളം ആളുകളെ കണ്ടെത്താനുണ്ട്

    20:59 (IST)10 Aug 2019

    കേരളത്തെ ഉദാരമായി സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

    20:58 (IST)10 Aug 2019

    മാഞ്ഞാലി പാലത്തിലെ ദുരിതാശ്വാസ ക്യാമ്പ്...

    20:17 (IST)10 Aug 2019

    വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി

    പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കഞശന നടപടിയെടുക്കുമെന്ന് പൊലീസ്. ഇത്തരം വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതിന് ഡോം, സൈബർ സെൽ, പൊലീസ് ആസ്ഥാനത്തെ ഹൈടെക്ക് എന്നിവിടങ്ങളിൽ പ്രത്യേക വിഭാഗം രൂപികരിച്ച് അന്വേഷണം തുടങ്ങി.

    19:56 (IST)10 Aug 2019

    Heavy Rain: ഭൂതത്താൻകെട്ട് അണക്കെട്ട് തുറന്നു

    publive-image

    19:29 (IST)10 Aug 2019

    പ്രളയ ബാധിതരെ സഹായിക്കാൻ അമൃത ഹെൽപ് ലൈനും

    കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാൻ മാതാ അമൃതാനന്ദമയി മഠവും. അമൃതപുരി ക്യാമ്പസിലെ അയുധ് വാളണ്ടിയർമാരും അമൃത ടിവിയും ചേർന്ന് അമൃത ഹെൽപ്‌ലൈൻ ആരംഭിച്ചു. സംസ്ഥാനത്തുടനീളം ആശ്രമം ദുരിതാശ്വാസ ക്യാമ്പുകളും തുറക്കുന്നുണ്ട്.

    19:17 (IST)10 Aug 2019

    'കണ്ണീരായി കവളപ്പാറ'; വീണ്ടും ഉരുൾപൊട്ടൽ, മണ്ണിനടിയിൽ നിന്ന് ദുർഗന്ധവും

    മഹാദുരന്തത്തെ നേരിട്ട കവളപ്പാറയിൽ രക്ഷപ്രവർത്തനത്തിന് വെല്ലുവിളിയായി വീണ്ടും ഉരുൾപ്പൊട്ടൽ. അതിശക്തമായ മഴ പ്രദേശത്ത് തുടരുകയാണ്. മണിക്കൂറുകൾക്ക് ഇപ്പുറവും മഴ ശക്തിയായി തുടരുന്നത് രക്ഷപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഇതോടൊപ്പമാണ് പ്രദേശത്ത് വീണ്ടും ഉരുൾപ്പൊട്ടിയത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോൾ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

    ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമാണ് ഉരുൾപ്പൊട്ടലിൽ കുത്തിയൊലിച്ചത്. വീടുകളുടെ മേൽക്കൂരെ പോലും പുറത്തുകാണാൻ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. നാൽപ്പത്തിരണ്ട് വീണ്ട് പൂര്‍ണ്ണമായും മണ്ണിനടിയിൽ പെട്ടെന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അവസാന കണക്ക്.

    18:42 (IST)10 Aug 2019

    'വഴികൾ അടഞ്ഞട്ടില്ല'; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസ്

    മഴ കനത്തതോടെ വലഞ്ഞത് പ്രവാസികളായ നിരവധിയാളുകളാണ്. വലിയ പെരുന്നാൾ പ്രമാണിച്ചും ഗൾഫിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ടും നിരവധി പ്രവാസികളാണ് നാട്ടിലെത്തിയിരിക്കുന്നത്. എന്നാൽ നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതോടെ കേരളത്തിൽ നിന്നുള്ള വ്യോമ ഗതാഗതം ആകെ താറുമാറായി. ഗൾഫിലേക്ക് പ്രതിവാരം 51 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യയുടെ പ്രവർത്തനത്തെയും വിമാനത്താവളം അടച്ചത് ബാധിച്ചു. കൊച്ചിയിൽ നിന്ന് സിംഗപൂരിലേക്കുള്ള സർവീസുകൾ മാത്രം റദ്ദാക്കി മറ്റ് സർവീസുകളും നടത്താനാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ശ്രമിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇതിനായി മൂന്ന് വഴികളാണ് എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വക്കുന്നത്. Read More

    18:30 (IST)10 Aug 2019

    കോഴിക്കോട് രണ്ടു മരണം കൂടി

    മഴക്കെടുതിയിൽ കോഴിക്കോട് രണ്ടു മരണം കൂടി. മേമുണ്ട സ്വദേശി ലിബീഷ്, വേളം സ്വദേശി അനീഷ് എന്നിവർ മുങ്ങിമരിച്ചു.

    18:12 (IST)10 Aug 2019

    കാസർകോട് വീട്ടിനുളളിലേക്ക് മണ്ണിടിഞ്ഞു വീണു

    കാസർകോട് വെളളരിക്കുണ്ട് വീട്ടിനുളളിലേക്ക് മണ്ണിടിഞ്ഞു വീണു. ബളാൽ കോട്ടക്കുന്ന് അമ്പുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീട്ടിനുളളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

    18:04 (IST)10 Aug 2019

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും സേവനം തേടും

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസിനെ സഹായിക്കുന്നതിന് വിരമിച്ച സൈനികര്‍, അർധസൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായം തേടാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിർദേശിച്ചു. ഇത്തരം വിരമിച്ച ആരോഗ്യവാന്‍മാരായ ഉദ്യോഗസ്ഥരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ കണ്ടെത്തി അവര്‍ക്ക് താല്‍പര്യമുളള പക്ഷം ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായി പങ്കെടുപ്പിക്കേണ്ടതാണ്. കഴിയുന്നതും അവരവരുടെ താമസസ്ഥലത്തിന് സമീപമുളള ദുരന്ത മേഖലകളില്‍ തന്നെ ഇവരെ നിയോഗിക്കേണ്ടതാണ്. അവര്‍ക്ക് അതത് സ്ഥലത്തെക്കുറിച്ചുളള അറിവും നാട്ടുകാരോടുളള പരിചയവും രക്ഷാപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാകും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി മുന്നോട്ടുവരുന്ന വനിതകളുടെ സേവനം പ്രയോജനപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു.

    17:46 (IST)10 Aug 2019

    വയനാട് പുത്തുമലയിൽ കണ്ടെത്താനുളളത് 9 പേരെ

    വയനാട് പുത്തുമലയിൽ ഇനി കണ്ടെത്താനുളളത് 9 പേരെ. സി.കെ.ശശീന്ദ്രൻ എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ 18 പേരിൽ 9 പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

    16:54 (IST)10 Aug 2019

    ഓഗസ്റ്റ് 11ന് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട്

    16:33 (IST)10 Aug 2019

    വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി

    പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

    16:19 (IST)10 Aug 2019

    സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

    ഇന്ന് ഉച്ച വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,111 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,24,464 വ്യക്തികളും 34,386 കുടുംബങ്ങളും ഈ ക്യാമ്പുകളില്‍ കഴിയുന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്ന കോഴിക്കോട് ജില്ലയില്‍ 218 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു.

    16:12 (IST)10 Aug 2019

    കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി, രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

    രക്ഷാപ്രവർത്തനത്തിനിടെ കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടി. രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായത് 63 പേരെയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലുൾപ്പെട്ട കവളപ്പാറയിലുണ്ടായ വൻ ദുരന്തം പുറംലോകം അറിഞ്ഞത്.

    16:09 (IST)10 Aug 2019

    വടക്കൻ ജില്ലകളിൽ മഴ ശക്തം, പാലക്കാട് മഴ കനത്തു

    വടക്കൻ ജില്ലകളിൽ മഴ ശക്തിപ്പെട്ടു. കാസർകോടും മലപ്പുറത്തും കോഴിക്കോടും ശക്തമായ മഴ. പാലക്കാട് വീണ്ടും മഴ കനത്തു. ഇടുക്കി, വയനാട്, മലപ്പുറം എന്നിവിടങ്ങളിലാണ് മഴ ഏറ്റവും ദുരിതം വിതച്ചുകൊണ്ടിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും തുടരുകയാണ്. ഗതാഗതം പലയിടത്തും സ്തംഭിച്ച നിലയിലാണ്.

    16:05 (IST)10 Aug 2019

    പാലക്കാട് ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കും

    പാലക്കാട് ഡിപ്പോയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. റോഡ് തകര്‍ന്നതിനാല്‍ ഗതാഗതതടസം നേരിടുമെന്നതിനാലാണ് തീരുമാനമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.

    15:51 (IST)10 Aug 2019

    യാത്രക്കാർക്ക് ആശ്വാസമായി പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ സർവീസ്

    യാത്രക്കാർക്കായി റെയിൽവേ പാസഞ്ചർ സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങി. തിരുവനന്തപുരം, തിരുനെൽവേലി, മധുരൈ വഴി പോകുന്ന ട്രെയിൻ നമ്പർ 02640 എറണാകുളം-ചെന്നൈ എഗ്മോർ എറണാകുളത്തുനിന്നും ഇന്ന് വൈകീട്ട് 5 മണിക്ക് പുറപ്പെടും. ട്രെയിൻ നമ്പർ 02623- എംജിആർ ചെന്നൈ സെൻട്രൽ ട്രെയിൻ എംജിആർ സെൻട്രലിൽനിന്നും ഇന്നു രാത്രി 8 മണിക്ക് പുറപ്പെടും. ട്രെയിൻ നമ്പർ 06526-കെഎസ്ആർ ബെംഗളൂരു-കൊല്ലം പാസഞ്ചേഴ്സ് സ്പെഷ്യൽ കെഎസ്ആർ ബെംഗളൂരുവിൽനിന്നും ഇന്നു രാത്രി 8 മണിക്ക് പുറപ്പെടും. ഈ ട്രെയിനുകളിലേക്കെല്ലാമുളള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്.

    15:36 (IST)10 Aug 2019

    വരും ദിവസങ്ങളിലും ശക്തമായ മഴ, നാളെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

    തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്പെട്ടു. കേരളത്തിലെ പല ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കോഴിക്കോട് വടകരയിലാണ് ശക്തമായ മഴ ലഭിച്ചത്, 30 സെന്റിമീറ്റർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് 29 സെന്റിമീറ്ററും വയനാട്ടിലെ വൈത്തിരിയിൽ 22 സെന്റിമീറ്ററും കണ്ണൂർ ഇരിക്കൂറിൽ 21 സെന്റിമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ഉൾപ്പെടെ മിക്ക ജില്ലകളിലും മഴ ശക്തമാണ്. Read More

    15:06 (IST)10 Aug 2019

    ബാണാസുര സാഗർ അണക്കെട്ട് തുറന്നു

    ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. മൂന്നു മണിക്ക് ഡാമിന്റെ ഒരു ഷട്ടറാണ് തുറന്നത്. 8.5 ക്യുമെക്സ്‌, അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലാണ് പുറത്തേക്ക് വിടുന്നത്.

    14:45 (IST)10 Aug 2019

    ചാലക്കുടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

    ചാലക്കുടിക്ക് സമീപം പരിയാരത്ത് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഏറ്റവും കൂടുതൽ പർ മരിച്ചത് വയനാട്ടിലാണ്.

    14:27 (IST)10 Aug 2019

    നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്; കുടുങ്ങി കിടന്ന വിമാനങ്ങള്‍ പോയി

    നെടുമ്പാശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്. മൂന്ന് ദിവസമായി വിമാനത്താവളം അടഞ്ഞുകിടക്കുകയാണ്. ഞായറാഴ്ച മൂന്ന് മണിയോടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങിയിട്ടുള്ളതായും സിയാല്‍ അധികൃതര്‍ പറയുന്നു. Read More

    14:16 (IST)10 Aug 2019

    ഗർഭിണിയെ രക്ഷിച്ചു

    അട്ടപ്പാടിയിൽ കുടുങ്ങിയ ഗർഭിണിയായ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഒന്നര വയസുളള കുഞ്ഞിനെയും രക്ഷപ്പെടുത്തി. ഊരിൽ ഒറ്റപ്പെട്ട 5 പേരെ കയറിൽ കെട്ടി പുറത്തെത്തിച്ചു.

    13:30 (IST)10 Aug 2019

    ഒരു മൃതദേഹം കൂടി കണ്ടെത്തി

    മലപ്പുറം ആനമറിയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ട മൈമുനയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ സഹോദരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു

    13:26 (IST)10 Aug 2019

    അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ

    മഴ ശക്തമായതോടെ ഇന്ന് എട്ട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. Read More

    13:10 (IST)10 Aug 2019

    ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് 3 മണിക്ക് തുറക്കും

    13:03 (IST)10 Aug 2019

    പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം

    ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ലഭ്യമാണ്.

    12:58 (IST)10 Aug 2019

    പിഞ്ചു കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തി

    വയനാട്ടിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സൈന്യം നവജാത ശിശുവിനെ രക്ഷപ്പെടുത്തി

    12:56 (IST)10 Aug 2019

    വയനാട്ടിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുന്നു

    കാലവർഷത്തിൽ വയനാട്ടിലെ ജനങ്ങളാണ് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതൽ ക്യാംപുകൾ തുറന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അകപ്പെട്ടുപോയവരെ സൈന്യം എത്തി രക്ഷപ്പെടുത്തുന്നുണ്ട്.

    12:34 (IST)10 Aug 2019

    നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നു

    കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നു. റൺവേയിലുണ്ടായിരുന്ന വെള്ളം താഴാൻ തുടങ്ങി. കുടങ്ങി കിടന്നിരുന്ന എട്ട് വിമാനങ്ങളിൽ മൂന്നെണ്ണം നെടുമ്പാശേരിയിൽ നിന്ന് യാത്ര തിരിച്ചു. ഞായറാഴ്ച തന്നെ സർവീസ് പുനഃരാരംഭിക്കാം എന്ന പ്രതീക്ഷയിലാണ് സിയാൽ. 

    publive-image

    12:20 (IST)10 Aug 2019

    മുന്നറിയിപ്പുമായി മുഖ്യമന്ത്രി

    കാലവര്‍ഷക്കെടുതിയില്‍ നിന്ന് സംസ്ഥാനം ഒന്നിച്ചുനിന്ന് കരകയറുമ്പോള്‍ ചിലര്‍ അസത്യം പ്രചരിപ്പിച്ച് ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശദമായി വായിക്കാം 

    11:45 (IST)10 Aug 2019

    80 ഉരുൾപ്പൊട്ടലുകൾ

    എട്ട് ജില്ലകളിലായി 80 ഓളം ഉരുൾപ്പൊട്ടലുകൾ ഉണ്ടായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 

    11:45 (IST)10 Aug 2019

    മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

    11:30 (IST)10 Aug 2019

    പുഴകൾ കരകവിഞ്ഞൊഴുകുന്നത് അപകടകരമായ വിധത്തിൽ

    പമ്പ നദി മാലക്കര മേഖലയിലും ചാലക്കുടിപ്പുഴ അങ്കമാലി മേഖലയിലും പയസ്വാനി പുഴ ഇരവയിഞ്ഞി മേഖലയിലൂടെയുമായാണ് മുന്നറിയിപ്പ് നിരപ്പും കടന്ന് ഒഴുകുന്നത്. ഭാരതപ്പുഴ കുമ്പിടി മേഖലയിലും കടലുണ്ടി പുഴ കാരത്തോട് മേഖലയിലും അപകടകരാം വിധം ഒഴുക്കുണ്ട്. കുനിയല്‍ മേഖലയില്‍ ചാലിയാറും  പെരുമണ്ണ് മേഖലയില്‍ വളപട്ടണം പുഴയും അപകടകരമായ ഒഴുക്കുള്ള അവസ്ഥയിലേക്ക് എത്തുകയാണെന്നും അറിയിപ്പുണ്ട്.

    11:29 (IST)10 Aug 2019

    10:54 (IST)10 Aug 2019

    ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

    ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍ ഭാഗങ്ങളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ അതുവഴി സര്‍വീസുകള്‍ നടത്തുന്നില്ല.  വടക്കാഞ്ചേരി വരെയാണ് ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നത്. ദീര്‍ഘദൂര എക്സ്‍പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവ റദ്ദാക്കിയിട്ടുണ്ട്.

    10:40 (IST)10 Aug 2019

    രാഹുൽ ഗാന്ധി നാളെ കേരളത്തിൽ

    വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രളയ ബാധിത മേഖലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി മലപ്പുറം, വയനാട് ജില്ലകളിലെ പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. നാളെ ഉച്ചകഴിഞ്ഞായിരിക്കും രാഹുല്‍ കേരളത്തിലെത്തുക.

    10:36 (IST)10 Aug 2019

    നെടുമ്പാശേരിയിൽ ആശങ്ക അകലുന്നു

    നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വെള്ളം പിൻവാങ്ങുന്നു. റൺവേയിലുണ്ടായിരുന്ന വെള്ളം നന്നായി താഴ്ന്ന് തുടങ്ങി. 

    10:22 (IST)10 Aug 2019

    ഉയർന്ന തിരമാലയ്ക്ക് സാധ്യത

    പൊഴിയൂർ മുതൽ കാസർകോട് വരെ ഉയർന്ന തിരമാലക്ക് സാധ്യത. 3.5 മീറ്റർ മുതൽ 3.8 മീറ്റർ വരെ തിര ഉയരും. 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

    10:22 (IST)10 Aug 2019

    കൊല്ലത്തും കാസർകോടും കനത്ത മഴ

    കൊല്ലം, കാസർകോട് ജില്ലകളിൽ കനത്ത മഴ തുടരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. 

    10:14 (IST)10 Aug 2019

    പുത്തുമലയിൽ രക്ഷാപ്രവർത്തകർ എത്തി

    വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിൽ രക്ഷാപ്രവർത്തകർ എത്തി. നിർത്തി വച്ച രക്ഷാപ്രവർത്തനം പുനരാരംഭിക്കും. ഇന്ന് രാവിലെ പുത്തുമലയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇത് രക്ഷാപ്രവർത്തനങ്ങളെ ദുഷ്കരമാക്കുന്നു.

    09:44 (IST)10 Aug 2019

    ഡാമുകളിലെ ജലനിരപ്പ് (കെ എസ് ഇ ബി)

    publive-image

    09:42 (IST)10 Aug 2019

    ജലനിരപ്പ് ഉയര്‍ന്നു

    മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. 126.60 അടി യാണ് ഇന്നത്തെ ജലനിരപ്പ്. ഒരു ദിവസം കൊണ്ട് മൂന്നടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇടുക്കി ഡാമില്‍ 2335.86 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2401 അടിയായിരുന്നു.

    09:28 (IST)10 Aug 2019

    രാഹുൽ ഗാന്ധി വയനാട്ടിലെത്തും

    വയനാട് എംപി രാഹുല്‍ ഗാന്ധി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. 9,10,11,12 തീയതികളില്‍ വയനാട് എത്തുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചതാണ്. പിന്നീട് ലോക്‌സഭയിലെ തിരക്കുകള്‍ കാരണം അക്കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ല. പിന്നീട് അതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ, പ്രളയത്തിന്റെ സാഹചര്യത്തിൽ രാഹുൽ വയനാട് സന്ദർശിച്ചേക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കുന്നത്. 

    09:25 (IST)10 Aug 2019

    മലമ്പുഴ ഡാം തുറന്നേക്കില്ല

    മഴ കുറഞ്ഞ സാഹചര്യത്തിൽ മലമ്പുഴ ഡാം തുറക്കേണ്ടി വരില്ലെന്ന് സൂചന. നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഡാം തുറക്കും എന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും നിർദേശം. 

    08:48 (IST)10 Aug 2019

    താറുമാറായി ട്രെയിന്‍ ഗതാഗതം; റദ്ദാക്കിയ സര്‍വീസുകള്‍ അറിയാം

    തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു. Read More 

    08:46 (IST)10 Aug 2019

    കനത്ത മഴ, ഇരുനില കെട്ടിടം നിലംപൊത്തി

    വൈത്തിരി: തളിപ്പുഴക്കും -പഴയ വൈത്തിരിക്കും മദ്ധ്യേയുള്ള ഇരുനില കെട്ടിടമാണ് നിലംപൊത്തിയത്."ചായ് ചായ്" എന്ന കടയും, ഹാൻറി ക്രാഫ്റ്റ് കടയുമാണ് ഇതിൽ പ്രവർത്തിച്ചിരുന്നത്.ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം, ആളപായമില്ല

    08:42 (IST)10 Aug 2019

    ബാണാസുരയിൽ റെഡ് അലർട്ട്

    ബാണാസുര ഡാം ഉടൻ തുറക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. പരിസരവാസികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. 

    08:19 (IST)10 Aug 2019

    ഗതാഗതം നിരോധിച്ചു

    താമരശേരി ചുരത്തിൽ ഹെവി വെഹിക്കിൾ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് നിരോധനം. 

    08:14 (IST)10 Aug 2019

    മരണസംഖ്യ ഉയരുന്നു

    സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 50 ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. 

    08:13 (IST)10 Aug 2019

    ജലനിരപ്പ് കുറയുന്നു

    പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.

    Advertisment
    Weather Kerala, Heavy Rain, Red Alert Live Updates:  ഇന്ന് എട്ട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. കാസർകോട്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇവിടങ്ങളില്‍ തീവ്ര മഴ ലഭിച്ചേക്കാം.

    സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് മഴ കുറഞ്ഞിട്ടുണ്ട്. വയനാട് മാത്രമാണ് ഇപ്പോഴും മഴ ശക്തിയായി പെയ്യുന്നത്. മഴ കുറഞ്ഞതോടെ മറ്റ് സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലായിട്ടുണ്ട്. പെരിയാറിലെ ജലനിരപ്പ് 3.4 മീറ്റർ ആയി കുറഞ്ഞു. ഇന്നലെ രാവിലെ ഇത് 5.15 മീറ്റർ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ റൺവേയിലെ വെള്ളവും കുറഞ്ഞ് തുടങ്ങി.

    വയനാട് ബാണാസുര ഡാം ഇന്ന് രാവിലെ 9.30 തുറക്കും. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ എട്ടിന് തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍, സമീപ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റേണ്ടതിനാല്‍ 9.30 ന് ശേഷം മാത്രം ഡാം തുറന്നാല്‍ മതിയെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. രാവിലെ 7.30 മുതല്‍ ജനങ്ങളെ മാറ്റാന്‍ ആരംഭിക്കും. സമീപ പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് എല്ലാവരും മാറണം. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത പാലിക്കുകയാണ് ആവശ്യമെന്നും അധികൃതര്‍ പറയുന്നു.

    Read Also: നാടിനെ ദുരന്തമുഖത്ത് നിന്നും കരകയറ്റാന്‍ താരങ്ങളും

    ബാണാസുര ഡാമിന്റെ പരമാവധി സംഭരണശേഷി 774 മീറ്ററാണ്. നിലവിൽ 773 മീറ്റർ വെള്ളം ഡാമിലുണ്ട്. ഒരു മീറ്റർ മാത്രമാണ് പരമാവധി സംഭരണശേഷിയിലേക്ക് ഉള്ളത്. വയനാട് കനത്ത മഴ തുടരുകയാണ്. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി വയനാട് ജില്ലയില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും ഇപ്പോഴും ഉണ്ട്. നേരത്തെ ഉണ്ടായ ഉരുള്‍പ്പൊട്ടലുകളാണ് ഡാമുകളില്‍ അതിവേഗം വെള്ളം നിറയാന്‍ കാരണം. ഡാം ഇപ്പോള്‍ പരമാവധി സംഭരണശേഷിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. അതിനാലാണ് അതിവേഗം ബാണാസുര ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്.

    Kerala Floods Rain Heavy Rain

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: