Latest News

നാടിനെ ദുരന്തമുഖത്ത് നിന്നും കരകയറ്റാന്‍ താരങ്ങളും

താരങ്ങള്‍ തങ്ങളുടെ പേജുകളിലൂടെ പ്രളയ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടലുകള്‍ നടത്തുന്നുണ്ട്

കേരളം വീണ്ടും പ്രളയ മുഖത്ത്. പെരുമഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നാശം വിതയ്ക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാ പ്രവര്‍ത്തന രംഗത്തുണ്ട്.

കഴിഞ്ഞ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സഹായമായി താരങ്ങളുമുണ്ടായിരുന്നു. ഇത്തവണയും സിനിമാ താരങ്ങള്‍ സഹായ രംഗത്തുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആളുകളിലേക്ക് വിവരങ്ങള്‍ അറിയിക്കുകയാണ് താരങ്ങള്‍ ചെയ്യുന്നത്.

ടൊവീനോ തോമസ്, അജു വര്‍ഗ്ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ പേജുകളിലൂടെ പ്രളയ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. രാത്രി വൈകിയും മിക്കവരും പോസ്റ്റുകളും ഷെയറുകളും നടത്തുന്നുണ്ട്.




സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല. ശക്തമായ മഴ തുടരുന്ന സ്ഥലങ്ങളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. ഓഗസ്റ്റ് 09 ന് എറണാകുളം , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഓഗസ്റ്റ് 10 ന് എറണാകുളം , ഇടുക്കി ,പാലക്കാട് ,മലപ്പുറം ,കോഴിക്കോട് വയനാട് ,കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഓഗസ്റ്റ് 09 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ആഗസ്റ്റ്10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 11 ന് എറണാകുളം , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ആഗസ്റ്റ് 13 ന് എറണാകുളം , ഇടുക്കി, മലപ്പുറം, വയനാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 33 ആയി. അതേസമയം പ്രളയബാധിത ജില്ലകൾക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 22.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വയനാടിന് 2.5 കോടി രൂപയും മറ്റ് ജില്ലകൾക്ക് പത്ത് രണ്ട് കോടി രൂപയും നൽകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Film stars also helps the rescue in kerala flood285474

Next Story
ഭീതിയെ മുതലാക്കുന്നവര്‍; പ്രളയത്തില്‍ പരക്കുന്ന വ്യാജ വാര്‍ത്തകള്‍, നടപടിയെന്ന് പൊലീസ്Fuel, ഇന്ധനം, പെട്രോൾ, ഓയിൽ, എണ്ണക്കന്പനി, ഡീസൽ, Diesel, Petrol, Oil Companies
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express