/indian-express-malayalam/media/media_files/mAZ5hYGu4lt1i0OKcnxn.jpg)
ആർ എസ് എസിന്റെ കെണിയിൽ ജനങ്ങൾ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയുടെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും ആർ എസ് എസിന്റെ രാഷ്ട്രീയ അജണ്ടയിൽ ആരും വീണുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രൂപതയ്ക്ക് പിന്നാലെ മറ്റ് ചില ക്രിസ്ത്യൻ രൂപതകളും കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളാ സ്റ്റോറി എന്ന സിനിമയിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പച്ച നുണകൾ മാത്രം കുത്തിനിറച്ച ഒരു സിനിമയാണത്. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകർത്തുന്നവരാണ് ആർഎസ്എസും സംഘപരിവാർ സംഘടനകളു. ജർമ്മനിയിൽ ജൂതരാണെങ്കിൽ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് അതിന് ഇരയാക്കപ്പെടുന്നത്. ആർ എസ് എസിന്റെ ഈ കെണിയിൽ ജനങ്ങൾ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങൾക്കിടെ ദി കേരളാ സ്റ്റോറി സിനിമയുടെ പ്രദർശനവുമായി ഇടുക്കി രൂപതയാണ് രംഗത്തുവന്നത്. രൂപതയ്ക്ക് കീഴിൽ നടന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി 10 മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ഏപ്രിൽ നാലിനാണ് ചിത്രം പ്രദർശിപ്പിച്ചത്. കഴിഞ്ഞ ദിവസം ദൂരദർശനിൽ കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതിനിടെയാണ് ചിത്രം പ്രദർശിപ്പിച്ചുകൊണ്ടുള്ള ഇടുക്കി രൂപതയും ചിത്രത്തിന്റെ പ്രദർശനം നടത്തിയത്.
'ദ കേരള സ്റ്റോറി'യുടെ പ്രദര്‍ശനത്തിന് പിന്നാലെ സഭയുടെ നിലപാട് ചർച്ചയായതോടെ വിശദീകരണവുമെത്തി. നിലവിലെ സാഹചര്യത്തിലും കേരളത്തിൽ ലൗ ജിഹാദിന്റെ സാന്നിധ്യമുണ്ടെന്നും നിരവധി കുട്ടികള്‍ അതിൽ അകപ്പെടുന്നതിനാലാണ് സിനിമ പ്രദർശനത്തിനായി തിരഞ്ഞെടുത്തതെന്നുമായിരുന്നു ഇടുക്കി രൂപതാ പ്രതിനിധി ഫാ. ജിൻസ് കാരക്കാട്ടിന്റെ വിശദീകരണം.
Read More:
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.