/indian-express-malayalam/media/media_files/uploads/2017/07/students.jpg)
എസ്.എസ്.എൽ.സി, ടി. എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 4 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി, ടി. എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 4 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെയുള്ള 9 ദിവസങ്ങളിലായാണ് ക്രമീകരിച്ചിട്ടുള്ളത്. 2024 മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം 2023 ഒക്‌ടോബർ 9ന് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
4.27 ലക്ഷം പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതും
കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. കേരളത്തിൽ 2955, ഗൾഫ് മേഖലയിൽ ഏഴും, ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള നിയമനങ്ങൾ നടത്തുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മേഖലാ യോഗങ്ങൾ പൂർത്തീകരിച്ചു. ട്രഷറി/ ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ചോദ്യപേപ്പറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ്സ് വിതരണവും പൂർത്തീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷയുടെ പൊതുവിവരങ്ങൾ
റഗുലർ വിഭാഗത്തിൽ 4,27,105 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷയെഴുതും. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുക. മലയാളം മീഡിയത്തിൽ 1,67,772 പേരും, ഇംഗ്ലീഷ് മീഡിയത്തിൽ 2,56,135 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
ഹയർ സെക്കണ്ടറി പരീക്ഷയുടെ പൊതുവിവരങ്ങൾ
ഹയർ സെക്കണ്ടറി ഒന്നാം വർഷത്തിൽ 4,14,159 വിദ്യാർത്ഥികളും, രണ്ടാം വർഷം 4,41,213 വിദ്യാർത്ഥികളും പരീക്ഷയെഴുതും. ഒന്നും രണ്ടും വർഷങ്ങളിലായി 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 2024ലെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷകൾക്കായി 2017 പരീക്ഷാ കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 1994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും 8 പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും, 6 പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്.
പരീക്ഷാ ഫലം മെയ് രണ്ടാം വാരം
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകളുടെ പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us