/indian-express-malayalam/media/media_files/bGi4l0JETwEyz3uZkVCg.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എട്ടു ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഞ്ഞ മുന്നറിയിപ്പ്
- 09/10/2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
- 10/10/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
- 11/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
- 12/10/2024: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
ഇന്നു മുതൽ ഒക്ടോബർ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് നിർദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ശനിയാഴ്ച വരെയും, കർണാടക തീരത്ത് 08, 11തീയ്യതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Read More
- സൈബർ ആക്രമണം രൂക്ഷം; മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്
- 'ശബരിമലയിലെ അശാസ്ത്രീയ പരിഷ്കാരങ്ങള്‍ പിന്‍വലിക്കണം:' മുഖ്യമന്ത്രിക്ക് കത്തുനല്‍കി ചെന്നിത്തല
- കെഎസ്ആര്‍ടിസി ബസ് പുഴയിലേക്കു മറിഞ്ഞു രണ്ടു മരണം; നിരവധി പേർക്ക് പരിക്ക്
- നിയമസഭയിൽ പ്രത്യേക സീറ്റ് അുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കും: പി.വി.അൻവർ
- ലഹരി പാർട്ടി: ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പോലീസ് ചോദ്യം ചെയ്തേക്കും
- തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിലധികം സ്ഥാപനങ്ങള്‍
- പിണറായി മോദിയാകാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ;പ്രതിപക്ഷം ഒളിച്ചോടിയെന്ന് എംബി രാജേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.