scorecardresearch

സൈബർ ആക്രമണം രൂക്ഷം; മുഖ്യമന്ത്രിക്ക് പരാതിയുമായി ലോറി ഉടമ മനാഫ്

അടിയന്തരമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ മനാഫ് ആവശ്യപ്പെട്ടു

അടിയന്തരമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ മനാഫ് ആവശ്യപ്പെട്ടു

author-image
WebDesk
New Update
Manaf, Arjun, Lorry Owner

ചിത്രം: സ്ക്രീൻഗ്രാബ്

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം സംസ്കരിച്ചതിനു പിന്നാലെ ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബവും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സൈബർ ആക്രമണം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി അർജുന്റെ കുടുംബം പരാതി നൽകുകയും, ഒടുവിൽ മനാഫുമായി കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Advertisment

സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മനാഫിനും അര്‍ജുന്റെ കുടുംബത്തിനും എതിരെയുള്ള സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതോടെ, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് മനാഫ്. 

സൈബർ ആക്രമണം രൂക്ഷമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ മനാഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അർജുന്റെ കുടുംബം നേരത്തെ ഉന്നയിച്ചത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertisment

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അർജുന്റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇരുകൂട്ടരും പരസ്പരം തെറ്റിദ്ധാരണകൾ പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

Read More

Landslide Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: