scorecardresearch

'അയ്യേ ഇതെന്താ പൊലീസോ'; കൂക്കി വിളിച്ച് യൂത്ത് കോൺഗ്രസുകാർ, വീഡിയോ

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം തടയാനെത്തിയ പൊലീസ് ജീപ്പിലെ അമളി ചൂണ്ടിക്കാട്ടിയത്. പൊലീസുകാരെ കൂക്കി വിളിച്ചാണ് ഇവർ പ്രതിഷേധം അറിയിച്ചത്.

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം തടയാനെത്തിയ പൊലീസ് ജീപ്പിലെ അമളി ചൂണ്ടിക്കാട്ടിയത്. പൊലീസുകാരെ കൂക്കി വിളിച്ചാണ് ഇവർ പ്രതിഷേധം അറിയിച്ചത്.

author-image
WebDesk
New Update
Kerala Police | Jeep trolled

ഫൊട്ടോ: സ്ക്രീൻഗ്രാബ്

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ തടയാനെത്തിയ കേരള പൊലീസ് ജീപ്പിന്റെ വീഡിയോ വൈറലാകുന്നു. പൊലീസ് എന്നതിന് പകരം 'POILCE'എന്നാണ് ജീപ്പിൽ എഴുതിയിരുന്നത്. ബീക്കൺ ലൈറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങളൊക്കെയുള്ള നല്ല ഒറിജിനൽ പൊലീസ് ജീപ്പിലാണ് പേര് തെറ്റായി പതിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്. പനങ്ങാട് എസ് എച്ച് ഒ എന്നും മുന്നിലായി എഴുതിയിരിക്കുന്നത് കാണാം.

Advertisment

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം തടയാനെത്തിയ പൊലീസ് ജീപ്പിലെ അമളി ചൂണ്ടിക്കാട്ടിയത്. പൊലീസുകാരെ കൂക്കി വിളിച്ചാണ് ഇവർ പ്രതിഷേധം അറിയിച്ചത്. പൊലീസ് എന്ന അക്ഷരം തെറ്റായി പതിപ്പിച്ച സ്റ്റിക്കറുള്ള ജീപ്പിൽ പ്രതിഷേധക്കാർ കയറില്ലെന്നാണ് യൂത്ത് കോൺഗ്രസുകാർ അറിയിച്ചത്.

ഒടുവിൽ പ്രതിഷേധക്കാരുടെ ഇടയിൽ നിന്നും ഒരുവിധത്തിൽ പൊലീസ് ജീപ്പ് തടിതപ്പി. രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള നാട്ടിലെ പൊലീസാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. വിജയ് തോട്ടത്തിൽ എന്ന കോൺഗ്രസുകാരൻ എക്സിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കേരള പൊലീസിനെ പരിഹസിച്ച് രംഗത്തെത്തുന്നത്.

Advertisment

Read More

Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: