/indian-express-malayalam/media/media_files/uploads/2018/11/Police1.jpg)
Kerala news today Highlights: കൊച്ചി: പൊലീസിന് ഒരച്ചടക്കവുമില്ലെന്ന് ഹൈക്കോടതി. 'ഒരു ചെറിയ സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പിൽപോലും ഇവർ തമ്മിലടിക്കുകയാണ്. പൊലീസിൽ ആര് ക്രമസമാധാന പാലനം നടപ്പാക്കുമെന്ന് ചോദിച്ച കോടതി പൊലീസിന് ആര് സംരക്ഷണം നൽകുമെന്നും ചോദിച്ചു. സ്വയം അച്ചടക്കം പാലിക്കാനാവാത്തവർക്ക് എങ്ങനെ മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കാനാവുമെന്നും കോടതി വാക്കാൽ ആരാഞ്ഞു.
തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തിലേക്ക് 27 ന് നടക്കുന്ന തിരഞ്ഞെടുപ്പ് മാറ്റണമെന്ന ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പൊലീസ് വിമർശനം. തിരഞ്ഞടുപ്പ് സുഗമമായി നടക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലന്നും ഡിജിപി സത്യവാങ്മൂലം നൽകിയെങ്കിലും ഡിജിപിയുടെ നിലാപാടിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതൃപ്തി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം തള്ളിയ കോടതി അപേക്ഷിച്ച മുഴുവൻ അംഗങ്ങൾക്കും തിരിച്ചറിയൽ കാർഡ് നൽകാൻ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് കാർഡുകൾ നൽകിയിരിക്കണം. ഇക്കാര്യം സൊസൈറ്റി സെക്രട്ടറി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ക്രമസമാധാന പ്രശ്നമുണ്ടായാൽ ഡിജിപിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
Live Blog
Kerala news today in Malayalam with live updates of weather, traffic, train services and airlines
Kerala Weather: തിരുവനന്തപുരം: കേരളത്തിൽ ചില ഇടങ്ങളിൽ ശക്തമായ മഴ. കണ്ണൂരിൽ 5 സെന്റിമീറ്ററും ആലപ്പുഴ, ചേർത്തല (ആലപ്പുഴ), കുമരകം (കോട്ടയം), പെരുമ്പാവൂർ, പിറവം (എറണാകുളം), തലശേരി (കണ്ണൂർ) എന്നിവിടങ്ങളിൽ 3 സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Read More
ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. ചെയർപേഴ്സനും ഉദ്യോഗസ്ഥർക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കണമെന്നാണ് ആവശ്യം. ആന്തൂരിൽ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ പ്രവർത്തനാനുമതി വൈകിപ്പിച്ചതിൽ മനംനൊന്താണ് ഉടമ പാറയിൽ സാജൻ ജീവനൊടുക്കിയത്.
കേരളാ നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരളാ ഓട്ടോ മൊബൈല്‍സിന് ലഭിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കാനുള്ള യോഗ്യത കേന്ദ്രം നല്‍കിയത്. ഇ ഓട്ടോ നിർമാണത്തിന് യോഗ്യത നേടുന്ന ആദ്യ പൊതുമേഖലാസ്ഥാപനമായി കെഎഎല്‍. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെഎഎല്ലിന്റെ പ്ലാന്റിൽ നിർമാണം ഉടൻ ആരംഭിക്കും. ഒരു വർഷത്തിനകം 15,000 ഓട്ടോ നിരത്തിലിറക്കാനാണ‌് പദ്ധതി.
കൊച്ചി: പൊലീസിന് ഒരച്ചടക്കവുമില്ലെന്ന് ഹൈക്കോടതി. 'ഒരു ചെറിയ സഹകരണ സംഘത്തിലെ തിരഞ്ഞെടുപ്പിൽപോലും ഇവർ തമ്മിലടിക്കുകയാണ്. പൊലീസിൽ ആര് ക്രമസമാധാന പാലനം നടപ്പാക്കുമെന്ന് ചോദിച്ച കോടതി പൊലീസിന് ആര് സംരക്ഷണം നൽകുമെന്നും ചോദിച്ചു. സ്വയം അച്ചടക്കം പാലിക്കാനാവാത്തവർക്ക് എങ്ങനെ മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കാനാവുമെന്നും കോടതി വാക്കാൽ ആരാഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സജി മഞ്ഞക്കടമ്പിലിനെ പുറത്താക്കിയതായി ജോസ് കെ.മാണി വിഭാഗം അറിയിച്ചു. സജി മഞ്ഞക്കടമ്പില്‍ നിലവില്‍ പി.ജെ.ജോസഫിനൊപ്പമാണ്. ഇതാണ് പുറത്താക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാജന്‍ തൊടുകയെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുണ്ട്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി. വ്യവസായി സാജന്റെ മരണം നടുക്കവും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ജൂലൈ 15 നകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോടതിക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. Read More
പി.വി അൻവർ എം.എൽ.എയുടെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുതുടങ്ങി. കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണയാണ് പൊളിച്ചു തുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തടയണ പൊളിക്കുന്നത്. ഏറനാട് തഹസില്‍ ദാരുടെ നേതൃത്വത്തിലാണ് തടയണ പൊളിക്കുന്നത്. തടയണ പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ ഒരാഴ്ച സമയമെടുക്കും. തടയണ സ്വമേധയയാ പൊളിച്ചുനീക്കാമെന്ന് ഉടമസ്ഥർ നേരത്തെ കോടതിക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ, കോടതിക്ക് നൽകിയ വാക്ക് പാലിക്കപ്പെട്ടില്ല. ഇതിൽ കോടതി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ഒടുവിൽ അന്ത്യശാസനം നൽകിയാണ് തടയണ പൊളിച്ചുനീക്കാൻ ആരംഭിച്ചത്.
കൊച്ചി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ആശങ്ക അകലുന്നു. 2016 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കുന്നു. നിയമസഭാ മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് സുനില്‍ തോമസിന്റേതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി. തന്നെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് രാജു നാരായണ സ്വാമി പറഞ്ഞു. പിരിച്ചുവിടാനുള്ള നീക്കം തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ തന്റെ ജീവിതം വഴിമുട്ടിച്ചുവെന്നും രാജു നാരായണ സ്വാമി പറഞ്ഞു. Read More
ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്‌ക്കെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്ത്. പി.കെ.ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്യാമളയ്‌ക്കെതിരായ നടപടി അടുത്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റി വിളിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിയുടെ ആത്മഹത്യയില്‍ പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നുമുള്ള നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം. Read More
തൊടുപുഴ: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലിയിലേക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരുക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലാണ് സംഭവം. ഏഴ് കുട്ടികള്‍ക്കും അധ്യാപികയ്ക്കുമാണ് പരുക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പവന് 320 രൂപ വര്‍ധിച്ചു. ഇന്നത്തെ സ്വര്‍ണ വില 25,440 രൂപയാണ്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,180 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുതിച്ചുയര്‍ന്നു. ഇന്നലെ മാത്രം പവന് വര്‍ധിച്ച് 560 രൂപയാണ്. ഇന്നലെയാണ് സ്വര്‍ണ വില 25,000 ത്തിലേക്ക് എത്തിയത്. മാസങ്ങളായി സ്വര്‍ണ വില മുകളിലേക്ക് കുതിച്ചുകയറുകയാണ്.
യോഗയെ പലരും മതവുമായി ബന്ധിപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജാതിമത ഭേദമെന്യേ യോഗ ആര്‍ക്കും പരിശീലിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗയെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സമാധാനവും ആരോഗ്യവും നിറഞ്ഞ നാട് കെട്ടിപ്പെടുക്കാന്‍ യോഗ വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ പി.സദാശിവവും പറഞ്ഞു.
വടകരയിലെ സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. കസ്റ്റഡിയില്‍ വാങ്ങിയ ആസൂത്രകന്‍ സന്തോഷിനെ ചോദ്യം ചെയ്യാനും സാധിക്കില്ല. തലശേരി സിഐയും എസ്‌ഐയുമാണ് ഇന്ന് ചുമതല ഒഴിയുക. കേസില്‍ ഗൂഢാലോചന സംബന്ധിച്ചുള്ള അന്വേഷണം നടക്കവെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്. അന്വേഷണം സുതാര്യമായി നടക്കാനായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സ്ഥലം മാറ്റം. Read More
ശബരിമലയിലെ യുവതീ പ്രവേശം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ ലോക്‌സഭയില്‍. യുഡിഎഫ് എംപി എന്‍.കെ.പ്രേമചന്ദ്രനാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കുക. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളിൽ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് സ്വകാര്യ ബില്‍. Read More
നഗരത്തിന് വികസന കുതിപ്പേക്കാന്‍ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മെട്രോ ട്രെയിനുകള്‍ മുട്ടം യാര്‍ഡില്‍ എത്തിച്ചേര്‍ന്നതായി കെഎംആര്‍എല്‍ അറിയിച്ചു. ഇതോടെ ട്രെയിനുകളുടെ ആകെ എണ്ണം 24 ആയതായും അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2019/06/Gowriyamma-album.jpg)
Highlights