കണ്ണൂര്‍: ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ ഭാര്യയുമായ പി.കെ.ശ്യാമളയ്‌ക്കെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്ത്. ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ശ്യാമളക്കെതിരെ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നതായാണ് സൂചന.  ശ്യാമളക്കെതിരായ നടപടി അടുത്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റി വിളിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിയുടെ ആത്മഹത്യയില്‍ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നുമുള്ള നിലപാടിലാണ് കണ്ണൂര്‍ ജില്ലാ നേതൃത്വം. കൊറ്റാളി സ്വദേശി സാജന്‍ പാറയിലിനെ ജൂണ്‍ 18 ന് പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Read Also: പ്രവാസി സംരഭകന്റെ ആത്മഹത്യ; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അതേസമയം, വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കാനാണ് സാധ്യത. നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഗൗരവമായി പരിഗണിക്കും. സ്വമേധയാ കേസെടുക്കാനുള്ള നീക്കം ഹൈക്കോടതി ആരംഭിച്ചിട്ടുണ്ട്. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്റെ കോടതിയില്‍ കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഉച്ചയോടെയായിരിക്കും പരിഗണിക്കുക. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തിന് മുന്‍സിപ്പല്‍ അധികൃതര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചതില്‍ മനംനൊന്താണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബാഗങ്ങളുടെ ആരോപണം.

പ്രവാസി സംരഭകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. നഗരസഭ സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കു പുറമേ കലേഷ്, അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.  നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സാജന്റെ ഭാര്യ ആവശ്യപ്പെട്ടാല്‍ പൊലീസ് അന്വേഷിക്കാന്‍ തയ്യാറാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: ഇന്നത്തെ കേരള വാർത്തകൾ

ശിക്ഷാനടപടികൾക്ക് മുമ്പ് ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി ശാ​സി​ക്കു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ചീ​ഫ് ടൗ​ണ്‍ പ്ലാ​നിങ് വി​ജി​ല​ൻ​സി​നോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് നൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.  നേരത്തെ വിദേശത്തായിരുന്ന സജന്‍ കണ്ണൂര്‍ ബക്കളത്ത് പതിനഞ്ച് കോടി രൂപ ചിലവഴിച്ച് ഒരു ഓഡിറ്റോറിയം പണികഴിപ്പിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായെങ്കിലും കെട്ടിട നമ്പര്‍ നല്‍കാതെ പല തവണ അപേക്ഷ മടക്കിയെന്നായിരുന്നു കുടുംബാഗങ്ങളടക്കം ആരോപിച്ചത്.

ഓഡിറ്റോറിയത്തിന് അനുമതി വൈകുന്നതില്‍ നഗരസഭാ അധ്യക്ഷയായ ശ്യാമളയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സാജന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെ ശ്യാമള തള്ളിക്കളഞ്ഞിരുന്നു. നഗരസഭയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ് അനുമതി വൈകാന്‍ കാരണമെന്നുമാണ് ശ്യാമള പറഞ്ഞത്. കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്നുമാണ് നഗരസഭാ അധികൃതര്‍ വിശദീകരണം നൽകിയത്.

അതേസമയം, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ വീട്ടില്‍ സിപിഎം നേതാക്കളായ പി.ജയരാജന്‍, എം.വി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ സന്ദര്‍ശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സിപിഎം നേതാക്കള്‍ സാജന്റെ വീട്ടിലെത്തിയത്. സിപിഎമ്മിലെ ഗ്രൂപ്പ് പോരാണ് ആരോപണങ്ങളില്‍ കലാശിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് സിപിഎം നേതാക്കള്‍ വ്യവസായിയുടെ വീട് സന്ദര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷം കൊല്ലം പുനലൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. സിപിഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പ്രവാസിയായ സുഗതനെ നിര്‍മാണത്തിലിരിക്കുന്ന തന്റെ വര്‍ക്ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലം മണ്ണിട്ട് നികത്തിയാണ് വര്‍ക്ഷോപ്പിനുള്ള ഷെഡ് കെട്ടിയതെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടിയിരുന്നു. ഇതില്‍ മനംനൊന്താണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. ഒരു വര്‍ഷത്തിനിപ്പുറമാണ് സമാന സംഭവം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.