/indian-express-malayalam/media/media_files/uploads/2018/06/school.jpg)
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഒൻപതാം തീയതി മുതൽ. ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനത്തിനെത്തുന്നു. ഈ മാസം എട്ടിനാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗുരുവായൂർ ദേവസ്വം ബോർഡിന് ലഭിച്ചു.
കോഴിക്കോട് മെഡിക്കൽ കോളെജിൽ സ്റ്റെന്‍റ് വിതരണം നിർത്തിവയ്ക്കാൻ വിതരണക്കാർ. കോടികളുടെ കുടിശ്ശികയാണ് ഇതിന് കാരണം. ഈ മാസം പത്തിനകം കുടിശ്ശിക തീർത്തില്ലെങ്കിൽ നിലവിൽ നൽകിയിട്ടുള്ള സ്റ്റെന്‍റ് തിരിച്ചെടുക്കുമെന്നും വിതരണക്കാരുടെ മുന്നറിയിപ്പ്.
വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നൽകിയ കത്തിൽ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നൽകുകയും ചെയ്തു.
Live Blog
Kerala News May 31 LIVE Updates:
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നതാണ് വ്യക്തിപരമായ തീരുമാനം. അതുകൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സുരേന്ദ്രൻ. Read More
ഒന്നു മുതൽ പ്ലസ് ടു വരെ ഒറ്റ ഡയറക്റ്ററേറ്റിന് കീഴിലാക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം ഇനി ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകും. ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷനാണ് ഇനി മുതൽ പൊതുപരീക്ഷാ നടത്തിപ്പിന്റെ ചുമതല. ഹൈസ്‌ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്‌കൂളിലെ സ്ഥാപന മേധാവി പ്രിൻസിപ്പലും, വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽ പി, യു പി, ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല.
പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും ബി.പി.സി.എല്ലിന്റെയും സഹകരണത്തോടെ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടപ്പാക്കിവരുന്ന 'റോഷ്നി' പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ചാലക്കുടി എം.പി ബെന്നി ബഹനാൻ, ആലുവ എംഎൽഎ അൻവർ സാദത്ത്, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ അക്കാദമിക നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ഈ അക്കാദമിക വർഷം മുതൽ 40 സ്കൂളുകളിലാണ് ആരംഭിക്കുന്നത്.
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ ദുരൂഹതയേറുന്നു. കലാഭവന്‍ സോബി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലാണ് ദുരൂഹതയ്ക്ക് കാരണം. അപകടം നടക്കുന്ന സമയത്ത് സംഭവസ്ഥലത്തുനിന്ന് രണ്ട് പേര്‍ ഓടിരക്ഷപ്പെടുന്നതായി കണ്ടെന്നാണ് സോബി ജോര്‍ജ് ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ Read More
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയെന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് ഏകോപിപ്പിച്ചത് വിഷ്ണുവാണെന്നും മൊഴിയിലുണ്ട്. Read More
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വിക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി. മാധ്യമങ്ങളടക്കം മുഖ്യമന്ത്രിയുടെ ശൈലിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍, സിപിഎമ്മും എല്‍ഡിഎഫും മുഖ്യമന്ത്രിയെ തള്ളാന്‍ തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നാണ് നേരത്തെ സിപിഎം നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞത്. അതിനു പിന്നാലെയാണ് പിണറായിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്. Read More
ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസർകോട് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. ഡൽഹിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടിയില്‍ ഇനിയൊരു പിളര്‍പ്പ് ഉണ്ടാകരുതെന്ന് ജോസ് കെ.മാണി പറയുമ്പോഴും മാണി – ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ജനാധിപത്യപരമായ തീരുമാനങ്ങള്‍ എടുക്കണമെന്ന തീരുമാനത്തില്‍ ജോസ് കെ.മാണി ഉറച്ച് നില്‍ക്കുകയാണ്. യോജിപ്പോടെയും ഒരുമയോടെയും പാര്‍ട്ടി മുന്നോട്ടുപോകണം. കെ.എം.മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോകാന്‍ പാടില്ല. മാധ്യമങ്ങളില്‍ വന്നപ്പോഴാണ് ജോസഫ് വിഭാഗം നല്‍കിയ കത്തിനെ കുറിച്ച് അറിഞ്ഞതെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
കർദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസിൽ പ്രതികളായ വൈദികരുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരും. ഒന്നാം പ്രതി ഫാ. പോൾ തേലക്കാടനെയും നാലാം പ്രതി ഫാ. ആന്റണി കല്ലൂക്കരനെയുമാണ് ചോദ്യം ചെയ്യുന്നത്. എറണാകുളം സൈബർ സെൽ പൊലീസ് സ്റ്റോഷിനിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 398 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങും. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights