തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദുബായില്‍ നിന്നും ഒരേ അളവില്‍ രണ്ടായി സ്വര്‍ണം വാങ്ങുകയായിരുന്നു ഇവരുടെ പതിവ്. ഇതില്‍ ഒരു ഭാഗം സ്വര്‍ണം മാത്രം ഹാജരാക്കിയാണ് ദുബൈ കസ്റ്റംസിനെ കബളിപ്പിച്ചിരുന്നത്. കോടതിയില്‍ നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് സ്വര്‍ണക്കടത്തിലെ തന്ത്രങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴായി 50 കിലോ സ്വർണം കടത്തിയെന്ന്  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കി. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും മൊഴി നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് ഏകോപിപ്പിച്ചത് വിഷ്ണുവാണെന്നും മൊഴിയിലുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അഡ്വ ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനക്ക് പണം വാഗ്ദാനം ചെയ്തത്.  പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് വിമാന ടിക്കറ്റും 20,000 ദിർഹവുമാണ്. ബിജുവിന് വേണ്ടി തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമായി സെറീനയെ ബന്ധപ്പെട്ടത്. 2018 ലാണ് ബിജുവിനെയും വിനീതയെയും താന്‍ പരിചയപ്പെട്ടതെന്നും സെറീന പറഞ്ഞിട്ടുണ്ട്. ബിജുവിന്റെ നിർദേശ പ്രകാരം ദുബായിൽ പോയി നിരവധി തവണ സ്വർണം കടത്തി. ജിത്തുവാണ് തനിക്ക് സ്വർണം കെെമാറിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമ്പോൾ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ട് പേര്‍ക്ക് വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ഡിആര്‍ഐ അധികൃതരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു.

ബാ​ല​ഭാ​സ്ക​റു​മാ​യി പ​രി​ച​യ​മു​ള്ള പ്ര​കാ​ശ​ൻ ​തമ്പിക്കും വി​ഷ്ണു​വി​നും സ്വ​ർ​ണ​ക്കടത്തിൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് ഡിആർഐ സംഘം പ്രകാശൻ തമ്പിയെ അറസ്റ്റ് ചെയ്തു. ഇ​രു​വ​രും ബാ​ല​ഭാ​സ്ക​റു​മാ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​യും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ല​ഭാ​സ്ക​റിന്റെ പി​താ​വ് ഉ​ണ്ണി മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

സ്വ​ർ​ണ ക​ട​ത്ത് കേ​സി​ൽ ഡി​ആ​ർ​ഐ അ​റ​സ്റ്റ് ചെ​യ്ത പ്ര​കാ​ശ​ൻ തമ്പി ബാ​ല​ഭാ​സ്ക​റിന്റെ പ്രോ​ഗ്രാം മാ​നേ​ജ​റാ​യി​രു​ന്നു​വെ​ന്നും വി​ഷ്ണു ബാ​ല​ഭാ​സ്ക​റി​ന്റെ ഫി​നാ​ൻ​സ് മാ​നേ​ജ​ർ ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തിന്റെ പി​താ​വ് കെ.​സി ഉ​ണ്ണി മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​കാ​ശ​ൻ​ ത​മ്പി‌​യും വി​ഷ്ണു​വും ബാ​ല​ഭാ​സ്ക​റി​ന്റെ മാ​നേ​ജ​ർ​മാ​ർ ആ​യി​രു​ന്നി​ല്ലെന്ന് ബാ​ല​ഭാ​സ്ക​റി​ന്റെറെ ഭാ​ര്യ ല​ക്ഷ്മി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.