/indian-express-malayalam/media/media_files/uploads/2022/09/onam-bumper-.jpg)
onam bumper, kerala lottery, ie malayalam
Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: ലോകത്ത് പലയിടത്തും ലോട്ടറി നറുക്കെടുപ്പുണ്ട്. അവിടെയൊക്കെ ആളുകൾ ഷെയറിട്ട്, കൂട്ടായി ലോട്ടറി എടുക്കുന്നതിലും പുതുമയൊന്നുമില്ല. എന്നാൽ, അഞ്ചും പത്തും അമ്പതുമൊന്നുമല്ല 226 പേർ ഒന്നിച്ച് ഓണം ബംപർ എടുത്താണ് വെള്ളിക്കോത്ത് എന്ന ഗ്രാമം ലോട്ടറി വിൽപ്പനയുടെയും വാങ്ങിലിലെയും ചരിത്രം മാറ്റിയെഴുതിയത്. 226 പേർ നൂറ് രൂപ വീതം ഷെയർ ഇട്ടാണ് ലോട്ടറി വാങ്ങിയത്. ഒന്നും രണ്ടും ലോട്ടറിയല്ല 40 ലോട്ടറിയാണ് വാങ്ങിയിട്ടുള്ളത്.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് അജാനൂർ പഞ്ചായത്തിലാണ് വെള്ളിക്കോത്ത് ഗ്രാമം. കവി പി.കുഞ്ഞിരാമൻ നായരുടെ ജന്മനാട്. ആ ഗ്രാമമാണ് ലോട്ടറി വിൽപ്പനയിലും വാങ്ങലിലും പുതിയമുഖം കാഴ്ചവെക്കുന്നത്. ഓണത്തിന്റെ ഐതിഹ്യം പോലെയാണ് ഇവിടെയും ആളുകളുടെ പങ്കാളിത്തം. 'മാവേലി നാടു വാണീടും കാലം മാനുഷരല്ലൊരുമൊന്നു പോലെ' എന്ന സങ്കൽപ്പത്തെ മുറുകെ പിടിച്ചാണ് ബംപർ ലോട്ടറി വാങ്ങൽ.
വെള്ളിക്കോത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ളവരും ഇവിടെ വന്നു പോകുന്നവരുമൊക്കെയായ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ ഈ ലോട്ടറി വാങ്ങലിൽ പങ്കാളികളായിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാർ, ചെത്തുതൊഴിലാളികൾ, കുടുംബശ്രീത്തൊഴിലാളികൾ, മീൻവിൽപ്പനക്കാർ, കൽത്തൊഴിലാളികൾ. തൊഴിലുറപ്പ് പണിക്കാർ, അങ്ങനെ സമൂഹത്തിലെ വിവിധ തൊഴിൽ ചെയ്തു ജീവിക്കുന്നവരുടെ വലിപ്പ ചെറുപ്പമില്ലാത്ത കൂട്ടായ്മ ഇതിൽ കാണാം.
മാത്രമല്ല, ടിക്കറ്റ് എടുക്കുന്നതിൽ ഐക്യ കേരള സ്വഭാവവും പുലർത്താൻ ഇവർ മടിച്ചില്ല. ഇങ്ങ് തെക്കേയറ്റത്ത് തിരുവനന്തപുരം ജില്ല മുതൽ വിവിധ ജില്ലകളിൽ നിന്നായാണ് ഭാഗ്യം തേടിയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. ടിക്കറ്റിനായി 100 രൂപ ഷെയറിട്ടവരുടെ പേരും 40 ടിക്കറ്റിന്റെ പടവും പതിച്ച ബോർഡ് വെള്ളിക്കോത്ത് ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുണ്ട്, ഇത് നാലാം തവണയാണ് ഈ നാട് മൊത്തത്തിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.
തുടർച്ചയായി നാലാം വർഷമായി ഷെയറിട്ട് ലോട്ടറിയെടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്ന നാട് എന്ന പ്രത്യേകതയും വെള്ളിക്കോത്തിന് സ്വന്തം. എന്നാൽ നാല് വർഷമായി ഇതുവരെ ഭാഗ്യം ഈ ഗ്രാമത്തിനോട് കനിഞ്ഞിട്ടില്ല. പക്ഷേ, ഇവിടുത്തുകാർക്ക് അതിൽ പ്രതിഷേധമൊന്നുമില്ല, ലോട്ടറിക്കച്ചവടം ചെയ്യുന്നവർ മുതൽ സർക്കാരിനുവരെ വരുമാനം ലഭിക്കുന്നതിന് സഹായകരാമാകുന്ന ലോട്ടറി എടുത്ത് പിന്തുണയ്ക്കുക എന്നതാണ് അവരുടെ നിലപാട്.
Read Here
- Kerala Lottery Thiruvonam Bumper: ഓണം ബംപർ ലോട്ടറി ഷെയർ ഇട്ട് വാങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- Kerala Lottery Thiruvonam Bumper 2022: തിരുവോണം ബംപറിനെക്കുറിച്ച് അറിയേണ്ടതെല്ലാം
- Kerala Lottery Thiruvonam Bumper 2022: ഓണം ബംപർ: ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം അഞ്ചു കോടി; മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി വീതം
- Kerala Lottery Thiruvonam Bumper: ഓണം ബംപർ ഒന്നാം സമ്മാനം 25 കോടി, അടിച്ചാൽ കയ്യിൽ കിട്ടുന്നത് എത്ര?
- Onam Bumper 2022: ഓണം ബംപർ അടിച്ചാൽ നിങ്ങൾ നൽകേണ്ട ആദായ നികുതി എത്ര?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.