scorecardresearch
Latest News

Onam Bumper 2022: ഓണം ബംപർ: ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം അഞ്ചു കോടി; മൂന്നാം സമ്മാനം 10 പേർക്ക് ഒരു കോടി വീതം

Kerala Lottery Thiruvonam Bumper 2022: നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും

Thiruvonam Bumper, kerala lottery, ie malayalam

Kerala Lottery Thiruvonam Bumper 2022: ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയുമാണ് ഇത്തവണത്തെ ഓണം ബംപർ എത്തുന്നത്. 25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകർഷണീയത.

നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്കും നൽകും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബംപറിലുണ്ട്. ടിക്കറ്റെടുക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് സമ്മാനം എന്ന നിലയിൽ ആകെ നാല് ലക്ഷത്തോളം പേർക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബംപർ ക്രമീകരിച്ചിരിക്കുന്നത്.

10 സീരീസുകളിലാണു ടിക്കറ്റുകൾ പുറത്തിറക്കുന്നത്. പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ജൂലൈ 18 മുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങുക. സെപ്റ്റംബർ 18 നാണു നറുക്കെടുപ്പ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lottery thiruvonam bumper 2022 prize details