scorecardresearch
Latest News

Onam Bumper 2022: ഓണം ബംപർ അടിച്ചാൽ നിങ്ങൾ നൽകേണ്ട ആദായ നികുതി എത്ര?

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: ഓണം ബംപർ നറുക്കെടുക്കുന്നതിന് മുമ്പേ ബംപർ നേട്ടം ഉറപ്പിച്ച് ആദായ, ജി എസ് ടി നികുതി വകുപ്പുകൾ

Onam Bumper 2022: ഓണം ബംപർ അടിച്ചാൽ നിങ്ങൾ നൽകേണ്ട ആദായ നികുതി എത്ര?

Onam Bumper 2022 Kerala Lottery Thiruvonam Bumper BR 87 draw date time venue at keralalotteries com: കേരളാ സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യത കൊണ്ട് വളരെയേറെ പ്രചാരം നേടിയ ലോട്ടറിയാണ്. ലോട്ടറിയുടെ വിശ്വാസ്യത കൊണ്ടമാത്രം ഇതിലെ വിൽപ്പന വളരെ കൂടുതലാണ്. ഇത്തവണത്തെ ഓണം ബംപർ ചരിത്രം സൃഷ്ടിച്ച സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം ബംപർ അടിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന തുകയേക്കാൾ വലിയബമ്പർ നേട്ടമാണ് കേന്ദ്ര സർക്കാരിന് ഈ ലോട്ടറി വഴി ലഭിക്കുന്നത്. കേരള സർക്കാരിനും ലഭിക്കും സാമ്പത്തിക നേട്ടം.

ലോട്ടറി വിൽപ്പന മുതൽ കേന്ദ്രസർക്കാരിന് കേരള സർക്കാരിനും വരുമാനം ലഭിച്ചു തുടങ്ങുന്നു. ലോട്ടറിയുടെ മേലുള്ള ജി എസ് ടി വരുമാനത്തിൽ തുടങ്ങുന്ന സാമ്പത്തിക നേട്ടം. ലോട്ടറി അടിച്ചു കഴിഞ്ഞാലും ആദായനികുതി, സർചാർജ്, എന്നിങ്ങനെ ലഭിക്കുന്നു. പതിനായിരം രൂപയ്ക്ക് മേലുള്ള എല്ലാ സമ്മാനങ്ങൾക്കും ആദായ നികുതി അടയ്ക്കണം.

1961 ലെ ആദായ നികുതി നിയമത്തിലെ 194 B വകുപ്പ് പ്രകാരം പതിനായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറിയിൽ നിന്ന് ലഭിച്ചാൽ ആ തുകയ്ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിൽ സമ്മാനം വാങ്ങുമ്പോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം ആദായ നികുതി ഈടാക്കും. സമ്മാനം നൽകുന്ന സ്രോതസ്സിൽ നിന്ന് ( കേരളാ ഭാഗ്യക്കുറിയുടെ കാര്യത്തിൽ ലോട്ടറി വകുപ്പ്)നികുതി (ടിഡിഎസ്) ഈടാക്കിയ ശേഷം മാത്രമേ സമ്മാനം ലഭിച്ചയാളിന് സമ്മാന തുക നൽകാൻ നിയമം അനുവദിക്കുന്നുള്ളൂ.

ലോട്ടറി അടിക്കുകയോ പണമായി സമ്മാനം ലഭിക്കുകയോ അല്ല വസ്തുക്കളാണ് സമ്മാനായി ലഭിക്കുന്നതെങ്കിൽ ( ഉദാഹരണത്തിന് കാർ, മൊബൈൽ, ലാപ് ടോപ്പ്, വാച്ച്,പേന ) അവയുടെ മൂല്യം കണക്കാക്കി തത്തുല്യമായ തുകയുടെ 30 ശതമാനം തുക ആദായനികുതിയായി നൽകേണ്ടത്.

ഇനി സമ്മാനമായി ലഭിക്കുന്ന തുക 50 ലക്ഷത്തിന് മുകളിലാണെങ്കിൽ ആദായനികുതിക്ക് മേൽ വീണ്ടും സർചാർജും സെസും നൽകേണ്ടി വരും. സമ്മാനം ലഭിച്ച വ്യക്തിയുടെ അല്ലെങ്കിൽ വ്യക്തികളുടെ നികുതി സ്ലാബിന് അനുസൃതമായിരിക്കും സർചാർജ്, സെസ് എന്നിവ ഈടാക്കുക. ഈ സർചാർജും സെസും സമ്മാന ജേതാക്കളിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഈടാക്കുക.

ഇത്തവണ ഓണം ബംപർ സമ്മാനം ഒന്നാം സമ്മാനം 25 കോടി രൂപയാണ്. അതിലെ ഓണം ബമ്പറിനുള്ള ഏജന്റ് കമ്മീഷനായ പത്ത് ശതമാനം കുറയ്ക്കും. അതായത് രണ്ടര കോടി രൂപ ഏജന്റ് കമ്മീഷൻ കിഴിച്ച് ഇരുപത്തിരണ്ടര കോടി രൂപയാകും സമ്മാനത്തുക. ഇതിലെ ആദായനികുതി 30 ശതമാനം ഈടാക്കി അടച്ച ശേഷം ബാക്കി 15 കോടി 75 ലക്ഷം രൂപയാകും ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് ലഭിക്കുക. ഈ തുകയിൽ നിന്നും ആദായനികുതി സർചാർജ് , സെസ് എന്നിവ അവരുടെ നികുതി സ്ലാബ് അടിസ്ഥാനമാക്കി അടയ്ക്കേണ്ടി വരും. ഏജന്റ് കമ്മീഷന് മേലുള്ള ആദായനികുതി ഏജന്റിൽ നിന്നുമാണ് ഈടാക്കുക. 50 ലക്ഷത്തിന് മുകളിലുള്ളണ്ടെങ്കിൽ ഏജന്റും സർചാർജ്, സെസ് എന്നിവ കേന്ദ്ര നിയമം അനുസരിച്ച് തന്നെ നൽകേണ്ടി വരും.

ഇത്തവണത്തെ ഓണം ബംപർ തുക ഒന്നാം സമ്മാനത്തുകയിലെ വൻ വർദ്ധനവ് ഉള്ളതിനാലും മറ്റ് സമ്മാനത്തുകളിലെ വർദ്ധനവും കാരണം ആദ്യത്തെ നാല് സമ്മാനങ്ങളും ഒന്നാം സമ്മാനത്തിലെ കൺസൊലേഷൻ സമ്മാനങ്ങളും മാത്രം ഏകദേശം 41 കോടി 35 ലക്ഷം രൂപ വരും. ഇതിൽ സമ്മാനം ലഭിക്കുന്നവരും കമ്മീഷൻ ലഭിക്കുന്നവരും നൽകുന്ന ആദായനികുതി മാത്രം 12 കോടി രൂപയ്ക്ക് പുറത്തുവരും . ഇതിൽ സർചാർജ്, സെസ് എന്നിവ കൂടി ഈടാക്കുന്നതോടെ ആദായ നികുതി വകുപ്പിന് ഓണം ബമ്പറിൽ നിന്ന് തന്നെ നല്ലൊരു തുക വരുമാനമായി ലഭിക്കും.

ഇപ്പോൾ ചരക്ക് സേവന നികുതി വകുപ്പിനും ഓണം ബംപറിൽ ബമ്പറിടച്ച് നിൽക്കുകയാണ്. ഇതുവരെ 60 ലക്ഷം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. ടിക്കറ്റൊന്നിന് ജി എസ് ടി ഉൾപ്പടെ 500 രൂപയാണ് നിരക്ക്. ഈ വർഷത്തെ ജി എസ് ടി വരുമാനത്തിൽ മികച്ചൊരു വരുമാനം ഓണം ബംപറിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Here

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Onam bumper lottery income tax