/indian-express-malayalam/media/media_files/xbX9JoKlqThfhEFSsoZY.jpg)
ദുരന്ത നിവാരണ പ്രിൻസപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത്
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനം, ഗവേഷണം, വിലയിരുത്തൽ എന്നിവയ്ക്കായി സന്ദർശനം നടത്താൻ പാടില്ലെന്നാണ് നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് വ്യാഴാഴ്ച െൈവകീട്ട് പുറത്തിറക്കിയത്.
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.മേപ്പാടി പഞ്ചായത്തിലേക്ക്, സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും സ്ഥലം സന്ദർശിക്കുവാൻ പോലും പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ വയനാട്ടിലെ ഉരുൾപൊട്ടൽ സംബന്ധിച്ച് ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുൻപഠനങ്ങളുടെ വിവരങ്ങൾ നൽകുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.
ഭാവിയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. ദുരന്ത നിവാരണ പ്രിൻസപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത്.
Read More
- മുണ്ടക്കൈയിൽ ശക്തമായ മഴ; ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു
- ഉരുൾപൊട്ടൽ ദുരന്തം: മരണസംഖ്യ 277 ആയി, കാണാമറയത്ത് 240 പേർ
- ബെയ്ലി പാലം ഉച്ചയോടെ പൂർത്തിയായേക്കും, വിശ്രമമില്ലാതെ സൈനികർ
- മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടില്
- മുണ്ടക്കൈ ദുരന്തം: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, സൈന്യത്തിനൊപ്പം ഡോഗ് സ്ക്വാഡും
- ഇനി എങ്ങോട്ട്? ഒന്നുമില്ലാത്ത ഭാവിയിലേയ്ക്ക് കണ്ണും നട്ട് വയനാടിന്റെ മക്കൾ
- 'അമ്മേ, നമ്മടെ സമയം അവസാനിക്കാറായെന്നു തോന്നുന്നു': ഉരുൾപൊട്ടൽ നടുക്കം മാറാതെ അതിജീവിതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us