scorecardresearch

കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഇടത് പരീക്ഷണം വിജയം; മഞ്ചേശ്വരത്ത് തിരിച്ചടി

കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ നഷ്ടപ്പെട്ട യുഡിഎഫിനു പിടിച്ചുനില്‍ക്കാനായത് അരൂരിലെ വിജയംകൊണ്ടു മാത്രമാണ്

കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ നഷ്ടപ്പെട്ട യുഡിഎഫിനു പിടിച്ചുനില്‍ക്കാനായത് അരൂരിലെ വിജയംകൊണ്ടു മാത്രമാണ്

author-image
WebDesk
New Update
election results 2019, തിരഞ്ഞെടുപ്പ് ഫലം, election results 2019 live, തിരഞ്ഞെടുപ്പ് ഫലം തത്സമയം, lok sabha election result in kerala, lok sabha election in kerala 2019, live election results kerala, election results 2019 kerala live, live kerala election result, kerala election result live news, കേരള തിരഞ്ഞെടുപ്പ് ഫലം, kerala election results today, കോൺഗ്രസ്, ബിജെപി, kerala election results 2019, kerala election results 2019 india, kerala election results 2019 live, election results 2019 in india, kerala election results live update, election live update, thiruvananthapuram result, wayanad result, pathanamthitta result, election result today, pinarayi vijayan, rahul gandhi, shashi tharoor, രാഹുൽ ഗാന്ധി, IE Malayalam, ഐഇ മലയാളം

Lok Sabha Election Results Kerala 2019 Live: Kerala Election Results Today, Live Election Results Kerala, Live Election News

കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് പരീക്ഷണം വിജയം കണ്ടപ്പോള്‍ അരൂരിലും മഞ്ചേശ്വരത്തുമുണ്ടായതു വന്‍ തിരിച്ചടി. അഞ്ചു മണ്ഡലങ്ങളിലും പുതുമുഖങ്ങളെ രംഗത്തിറക്കിയ ഇടതുമുന്നണിക്ക് അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ എം. ശങ്കര്‍ റായിയിലൂടെ ഭാഷാന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനുള്ള മഞ്ചേശ്വരത്തെ ശ്രമം ഫലം കണ്ടില്ല. ഇവിടെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 4332 വോട്ട് സിപിഎമ്മിന് കുറഞ്ഞു. അതേസമയം, എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനു ലോക്സഭാ തെരഞ്ഞെടുപ്പിലേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞു.

Advertisment

കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ നഷ്ടപ്പെട്ട യുഡിഎഫിനു പിടിച്ചുനില്‍ക്കാനായത് അരൂരിലെ വിജയംകൊണ്ടു മാത്രമാണ്. എറണാകുളം കടന്നതാവട്ടെ നിറംമങ്ങിയ വിജയത്തോടെയും. എന്നാല്‍ മഞ്ചേശ്വരത്ത് നില മെച്ചപ്പെടുത്താനായി. അരൂരില്‍ ഒഴികെ മറ്റു നാലു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് കുറഞ്ഞു.

Read Also:ഭരണം തുടങ്ങിയത് 91 സീറ്റുകളുമായി, ഇപ്പോള്‍ 93; പിണറായിക്കാലം

അതേസമയം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ബിജെപിയുടെ വിജയപ്രതീക്ഷയ്ക്കു വന്‍ തിരിച്ചടിയേറ്റു. കോന്നിയില്‍ കെ. സുരേന്ദ്രന്‍ 23000 വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തായിരുന്ന വട്ടിയൂര്‍ക്കാവില്‍ 16247 വോട്ട് കുറഞ്ഞ് ബിജെപി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മഞ്ചേശ്വരത്ത് ബിജെപി വോട്ട് നേരിയതോതില്‍ കൂടിയപ്പോള്‍ എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ജനപിന്തുണ കുറഞ്ഞു.

മഞ്ചേശ്വരം

മഞ്ചേശ്വരത്ത് 2016 തിരഞ്ഞെടുപ്പിലെ 89 വോട്ടിന്റെ ഭൂരിപക്ഷം 7923 ഉയര്‍ത്തിയതു യുഡിഎഫിനു വന്‍ നേട്ടമായി. 2016നെ അപേക്ഷിച്ച് യു.ഡിഎഫിന് 8537 വോട്ടും ബിജെപിക്ക് 703 വോട്ടും കൂടിയപ്പോള്‍ സിപിഎമ്മിന് 4332 വോട്ട് കുറഞ്ഞു. അതേസമയം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാള്‍ 5437 വോട്ട് കൂടുതല്‍ നേടാന്‍ സിപിഎം സ്ഥാനാര്‍ഥിക്കു കഴിഞ്ഞു.

വോട്ടിങ് നില

എം.സി ഖമറുദ്ദീന്‍ (മുസ്ലിം ലീഗ്)- 65407

രവീശതന്ത്രി കുണ്ടാര്‍ (ബിജെപി)- 57484

എം. ശങ്കര്‍റായ് (സിപിഎം)-38233

ഭൂരിപക്ഷം- 7923

2016 നിയമസഭ

പി.ബി. അബ്ദുള്‍ റസാഖ് (മുസ്ലിം ലീഗ്)- 56870

കെ. സുരേന്ദ്രന്‍ (ബിജെപി)-56781

സി.എച്ച് കുഞ്ഞമ്പു (സിപിഎം)-42565

ഭൂരിപക്ഷം: 89

2019 ലോക്‌സഭ

രാജ്മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്)- 68217

രവീശ തന്ത്രി കുണ്ടാര്‍ (ബിജെപി)- 57104

കെ.പി. സതീഷ് ചന്ദ്രന്‍ (സിപിഎം)- 32796

എറണാകുളം

Advertisment

യുഡിഎഫിന് 2016നേക്കാള്‍ 19,928 വോട്ട് കുറഞ്ഞപ്പോള്‍ ഭൂരിപക്ഷം 21,949ല്‍നിന്ന് 3750ലേക്കു കൂപ്പുകുത്തി. കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയ എറണാകുളത്ത് എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്കും നേരിയതോതില്‍ വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന് 1729 വോട്ടും ബിജെപിക്ക് 1527 വോട്ടും കുറഞ്ഞു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയിയുടെ അപരന്‍ കെ.എം മനു 2572 വോട്ട് നേടിയതും നോട്ടയ്ക്ക് 1309 വോട്ട് ലഭിച്ചതും ശ്രദ്ധേയമാണ്. അതേസമയം, ലോക്സഭാ തിരഞ്ഞടുപ്പിലേക്കാള്‍ 3,399 വോട്ട് നേടാന്‍ ഇടതുമുന്നണിക്കായി.

വോട്ടിങ് നില

ടി.ജെ വിനോദ് (കോണ്‍ഗ്രസ്)- 37891

മനുറോയ് (എല്‍ഡിഎഫ് സ്വതന്ത്രന്‍)- 34141

സി.ജി രാജഗോപാല്‍- 13351

ഭൂരിപക്ഷം- 3750

2016 നിയമസഭ

ഹൈബി ഈഡന്‍ (കോണ്‍ഗ്രസ്)- 57819

എം. അനില്‍കുമാര്‍ (സിപിഎം)-35870

എന്‍.കെ. മോഹന്‍ദാസ് (ബിജെപി)- 14878

ഭൂരിപക്ഷം: 21,949

2019 ലോക്‌സഭ

ഹൈബി ഈഡന്‍ (കോണ്‍ഗ്രസ്)- 61220

പി. രാജീവ് (സിപിഎം)-30742

അല്‍ഫോണ്‍സ് കണ്ണന്താനം(ബിജെപി)- 17769

Read Also: മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ് തന്നെ

അരൂര്‍

2079 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഷാനിമോള്‍ ഉസ്മാന്‍ 2016ലേക്കാള്‍ 23,155 വോട്ടാണ് അധികം നേടിയത്. 2016ല്‍ എഎം ആരിഫിനു 38519 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിനു കുറഞ്ഞത് 17443 വോട്ട്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍നിന്ന് ആരിഫിനു ലഭിച്ചതിനേക്കാള്‍ 1621 വോട്ട് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി.പുളക്കലിനു ലഭിച്ചു. ബിജെപിയ്ക്ക് 2016ലേക്കാള്‍ 11,464 വോട്ട് ഇത്തവണ കുറഞ്ഞു.

വോട്ടിങ് നില

ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്)-69356

മനു സി. പുളിക്കല്‍ (സിപിഎം)-67277

പ്രകാശ് ബാബു (ബിജെപി)-16289

ഭൂരിപക്ഷം- 2079

2016 നിയമസഭ

എ.എം. ആരിഫ് (സിപിഎം)- 84720

സി.ആര്‍. ജയപ്രകാശ് (കോണ്‍ഗ്രസ്)-46201

ടി. അനിയപ്പന്‍(ബിഡിജെഎസ്)- 27753

ഭൂരിപക്ഷം: 38519

2019 ലോക്‌സഭ

എ.എം. ആരിഫ് (സിപിഎം)- 65008

ഷാനിമോള്‍ ഉസ്മാന്‍ (കോണ്‍ഗ്രസ്)- 65656

കെ.എസ്. രാധാകൃഷ്ണന്‍ (ബിജെപി)-26250

Read Also: അരൂര്‍: നിശബ്ദ അട്ടിമറിയില്‍ തിളങ്ങി ഷാനിമോള്‍

കോന്നി

മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ കുത്തകയായിരുന്ന കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ അട്ടിമറി വിജയം നേടിയത്. 2016ല്‍ അടൂര്‍ പ്രകാശ് നേടിയതിനേക്കാള്‍ 28,654 വോട്ട് കുറച്ചാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി പി. മോഹന്‍ രാജിനു നേടാനായത്. കഴിഞ്ഞതവണ 20748 വോട്ടായിരുന്നു അടൂര്‍ പ്രകാശിന്റെ ഭൂരിപക്ഷം. അതേസമയം, കോന്നിയില്‍ ബിജെപിയുടെ വോട്ട് വന്‍തോതില്‍ വര്‍ധിച്ചു. 2016ല്‍ ബിജെപി സ്ഥാനാര്‍ഥി ഡി. അശോക് കുമാറിനു ലഭിച്ചതിനേക്കാള്‍ 23073 വോട്ട് കെ. സുരേന്ദ്രനു ലഭിച്ചു.

വോട്ടിങ് നില

കെ.യു ജനീഷ് കുമാര്‍ (സിപിഎം)- 54099

പി. മോഹന്‍രാജ് (കോണ്‍ഗ്രസ്)-44146

കെ.സുരേന്ദ്രന്‍ (ബിജെപി)-39786

ഭൂരിപക്ഷം-9953

2016 നിയമസഭ

അടൂര്‍ പ്രകാശ് (കോണ്‍ഗ്രസ്)- 72800

ആര്‍. സനല്‍ കുമാര്‍(സിപിഎം)-52052

ഡി. അശോക് കുമാര്‍ (ബിജെപി)- 16713

ഭൂരിപക്ഷം: 20748

2019 ലോക്‌സഭ

ആന്റോ ആന്റണി (കോണ്‍ഗ്രസ്) - 49607

വീണ ജോര്‍ജ് (സിപിഎം)- 46946

കെ. സുരേന്ദ്രന്‍ (ബിജെപി)-46506

Read Also: ചെറിയ കാര്യമല്ല, ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു; തോല്‍വിയില്‍ കെ.സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവ്

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇത്തവണ മേയര്‍ ബ്രോ വി.കെ പ്രശാന്തിലൂടെ നേടിയത് അട്ടിമറി വിജയം. കഴിഞ്ഞതവണത്തേക്കാള്‍ 14389 വോട്ട് അധികം ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍ വി.കെ പ്രശാന്തിന്റെ ഭൂരിപക്ഷം 14465. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാള്‍ ഇരുപത്തി അയ്യായിരത്തിലേറെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടി. അതേസമയം, യുഡിഎഫിനു 2016ലേക്കാള്‍ 10,957 വോട്ടിന്റെ കുറവാണുണ്ടായത്. കഴിഞ്ഞതവണ കുമ്മനം രാജശേഖരനു ലഭിച്ചതിനേക്കാള്‍ 16247 വോട്ട് എസ്. സുരേഷിനു കുറഞ്ഞപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

വോട്ടിങ് നില

വി.കെ പ്രശാന്ത് (സിപിഎം)-54830

കെ. മോഹന്‍ കുമാര്‍ (കോണ്‍ഗ്രസ്)-40365

എസ്. സുരേഷ് (ബിജെപി)-27453

ഭൂരിപക്ഷം-14465

2016 നിയമസഭ

കെ. മുരളീധരന്‍ (കോണ്‍ഗ്രസ്)- 51322

കുമ്മനം രാജശേഖരന്‍ (ബിജെപി)- 43700

ടി.എന്‍. സീമ (സിപിഎം)-40441

ഭൂരിപക്ഷം: 43700

2019 ലോക്‌സഭ

ശശി തരൂര്‍(കോണ്‍ഗ്രസ്)- 53545

കുമ്മനം രാജശേഖരന്‍ (ബിജെപി)-50709

സി. ദിവാകരന്‍ (സിപിഐ)-29414

Read Also: അച്ഛന്റെ വിജയത്തില്‍ ചെങ്കൊടി പാറിച്ച് ആലിയ; ഹൃദ്യം ഈ ചിത്രം

What worked for CPM led LDF and Congress led UDF

Cpm Bjp Congress By Election Udf Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: