scorecardresearch
Latest News

മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ് തന്നെ

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നുണ്ട്

Rajasthan municipal election results, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം, Rajasthan municipal election, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്,  Rajasthan, രാജസ്ഥാന്‍, Congress, BJP, BSP, IE Malyalam, ഐഇ മലയാളം

കൊച്ചി: ഏറ്റവും ഉറച്ച മണ്ഡലങ്ങളായ മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു. എറണാകുളത്ത് 710 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ.വിനോദ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ഥിയായ എം.സി.കമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കടന്നു. കമറുദ്ദീന് 2714 വോട്ടുകളുടെ ഭൂരിപക്ഷമായി. അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് യുഡിഎഫ് തുടക്കം മുതലേ വിലയിരുത്തുന്ന മണ്ഡലങ്ങളാണ് എറണാകുളവും മഞ്ചേശ്വരവും.

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ അടക്കം ഷാനിമോള്‍ക്ക് ലീഡ് ചെയ്യാന്‍ സാധിച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 641 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ലീഡ് ചെയ്യുന്നത്.

Read Also: Kerala Election 2019 Result Live: മൂന്നിടത്ത് യുഡിഎഫ്, രണ്ടിടത്ത് എൽഡിഎഫ്

ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്നിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. എറണാകുളം, അരൂർ, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Udf leading in ernakulam and majeshwar by election result 2019

Best of Express