അച്ഛന്റെ വിജയത്തില്‍ ചെങ്കൊടി പാറിച്ച് ആലിയ; ഹൃദ്യം ഈ ചിത്രം

വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ തിരുവനന്തപുരത്ത് ആഘോഷ പരിപാടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: വോട്ടെണ്ണല്‍ ആരംഭിച്ച നിമിഷം മുതല്‍ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2016 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷം 2019 ലേക്ക് എത്തിയപ്പോള്‍ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ അട്ടിമറി വിജയമാണ് എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ നേടിയത്. വി.കെ.പ്രശാന്തിന്റെ വ്യക്തിപ്രഭാവവും ചിട്ടയായ പ്രചാരണ പരിപാടികളുമാണ് ഇടതുപക്ഷത്തിനു വട്ടിയൂര്‍ക്കാവില്‍ അനുകൂല ഘടകമായത്. യുവാക്കളും സ്ത്രീകളുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് വി.കെ.പ്രശാന്ത് പറയുകയും ചെയ്തു.

Read Also: വട്ടിയൂർക്കാവ് ആരുടെയും വത്തിക്കാനല്ലെന്ന് ചില സമുദായങ്ങൾക്ക് മനസിലായി: വെള്ളാപ്പള്ളി നടേശൻ

വി.കെ.പ്രശാന്തിന്റെ വിജയം വലിയ രീതിയിലാണ് സിപിഎമ്മും ഇടതുമുന്നണിയും ആഘോഷിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പ് തന്നെ തിരുവനന്തപുരത്ത് ആഘോഷ പരിപാടികള്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ അടക്കം വി.കെ.പ്രശാന്തിനു അഭിനന്ദനങ്ങള്‍ അറിയിച്ചു രംഗത്തെത്തിയിരുന്നു. ആഘോഷ പരിപാടികള്‍ക്കിടെ ഏറ ശ്രദ്ധിക്കപ്പെട്ട, എല്ലാവരുടെയും മനം കവര്‍ന്ന ഫോട്ടോയാണ് ഇത്. അച്ഛന്റെ അട്ടിമറി വിജയം പാര്‍ട്ടി പതാകയുമായി ആഘോഷിക്കുന്ന വി.കെ.പ്രശാന്തിന്റെ മകൾ ആലിയയുടെ ചിത്രം ഏറെ ഹൃദ്യമാണ്. സ്‌കൂള്‍ യൂണിഫോമിലാണ് ആലിയ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നത്. ക്ലാസ് പരീക്ഷയ്ക്ക് ശേഷമാണ് ആലിയ ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. പ്രശാന്തിന്റെ ഭാര്യ രാജിയും ചിത്രത്തിലുണ്ട്.

വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത്. 2016 ല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെയാണ് വി.കെ.പ്രശാന്ത് അട്ടിമറി വിജയം നേടിയത്.

Read Also: Kerala ByPoll Results 2019 Live Updates: കോന്നിയില്‍ അട്ടിമറി വിജയം; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍

7,000 മുതൽ 14,000 വോട്ടുകൾ വരെ ഭൂരിപക്ഷമുണ്ടാകുമെന്നും വിജയം സുനിശ്ചിതമാണെന്നും വി.കെ.പ്രശാന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു. എൻഎസ്എസ് വോട്ടുകളും തനിക്ക് ലഭിക്കുമെന്ന് പ്രശാന്ത് പറഞ്ഞിരുന്നു.

1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ആകെയുള്ളത്. പോൾ ചെയ്ത 1,23,804 പേരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡറും. മണ്ഡലത്തിലെ പുരുഷ വോട്ടർമാരിൽ 64.89 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vattiyurkkavu by election 2019 result vk prasanth cpim by election results 2019

Next Story
വട്ടിയൂർക്കാവ് ആരുടെയും വത്തിക്കാനല്ലെന്ന് ചില സമുദായങ്ങൾക്ക് മനസിലായി: വെള്ളാപ്പള്ളി നടേശൻVellappally Nateshan, വെളളാപ്പളളി നടേശന്‍, AM Arif, എ.എം ആരിഫ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Alappuha, ആലപ്പുഴ, Vellappally Natesan, SNDP, എസ്എന്‍ഡിപി CPM, സിപിഎം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express