scorecardresearch

വിസി പുനർനിയമനം: "സമ്മർദ്ദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്"; രൂക്ഷവിമർശനവുമായി ഗവർണർ

"പുനർനിയമനത്തിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉപദേശകനെ അയച്ചിരുന്നു. ആവശ്യം വന്നപ്പോൾ തന്നെ ചട്ടവിരുദ്ധമാണെന്ന് താൻ അറിയിച്ചിരുന്നു. സർക്കാരുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കാത്തതിനാൽ ഒപ്പിട്ടു," ഗവർണർ പറഞ്ഞു.

"പുനർനിയമനത്തിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉപദേശകനെ അയച്ചിരുന്നു. ആവശ്യം വന്നപ്പോൾ തന്നെ ചട്ടവിരുദ്ധമാണെന്ന് താൻ അറിയിച്ചിരുന്നു. സർക്കാരുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കാത്തതിനാൽ ഒപ്പിട്ടു," ഗവർണർ പറഞ്ഞു.

author-image
WebDesk
New Update
Governor | pinaryi Vijayan

ഫൊട്ടോ: സ്ക്രീൻഗ്രാബ്

കണ്ണൂർ വൈസ് ചാൻസിലറുടെ  പുനർനിയമനത്തിൽ സുപ്രീം കോടതി വിമർശനം നേരിട്ടതിന് പിന്നാലെ, തനിക്ക് സമ്മർദ്ദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. "പുനർനിയമനത്തിൽ അന്ന് തന്നെ പ്രശ്നം ചൂണ്ടിക്കാട്ടി. പുനർനിയമനത്തിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉപദേശകനെ അയച്ചിരുന്നു. ഒപ്പിടാത്ത അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ കത്തും കൊണ്ടുവന്നിരുന്നു.

Advertisment

ആവശ്യം വന്നപ്പോൾ തന്നെ ചട്ടവിരുദ്ധമാണെന്ന് താൻ അറിയിച്ചിരുന്നു. എന്നാൽ, എജിയുടെ ഉപദേശമുണ്ടെന്ന് സർക്കാർ അറിയിച്ചു. സർക്കാരുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കാത്തതിനാൽ ഒപ്പിട്ടു. ആരുടേയും രാജി ആവശ്യപ്പെടാനില്ല," ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. രീതി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നും, ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിക്കൊടുത്തെന്നും കോടതി ചൂണ്ടിക്കാട്ടി. വിസി നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം, കണ്ണൂർ വൈസ് ചാൻസിലറുടെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിധി പകർപ്പ് ലഭിച്ചാലുടൻ അഡ്വക്കേറ്റ് ജനറലുമായി സംസാരിച്ച ശേഷം പ്രതികരണം നടത്താമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്.

Advertisment

Read more Related Kerala News

Arif mohammed khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: