/indian-express-malayalam/media/media_files/8iYfCUR8GhfUIfVpXUmc.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഓയൂർ: കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ജില്ലയിലെ എല്ലാ ഡിവൈഎസ് പിമാരും ഉൾപ്പെട്ട പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. കൊല്ലം റൂറൽ ജില്ലാ പൊലിസ് ആസ്ഥാനത്ത് ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ബുധനാഴ്ച രാവിലെ ആരംഭിച്ച യോഗം രാത്രി വരെ നീണ്ടു.
ഡിഐജി അന്വേഷണം ഏകോപിപ്പിക്കും. സിസിടിവി പരിശോധന, ഫോൺ കോൾ പരിശോധന, വാഹന പരിശോധന, ശാസ്ത്രീയാന്വേഷണം, സംശയമുള്ളവരെ നിരീക്ഷിക്കൽ, സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരശേഖരണം തുടങ്ങിയവയ്ക്കായി 10 ടീമുകളെയാണ് ചുമതലപ്പെടുത്തിയത്. ഏതുവിധേനയും വാഹനം കണ്ടെത്താനുള്ള നിർദ്ദേശമാണ് നൽകിയത്. കാര്യമായ അന്വേഷണ പുരോഗതിയൊന്നും കേസിൽ ഉണ്ടായിട്ടില്ല. ആരേയും കസ്റ്റഡിയിലെടുത്തിട്ടുമില്ല.
അബിഗേലിനെ തട്ടിയെടുക്കുന്നതിന് മുമ്പ് പള്ളിക്കൽ മൂതലയിലും നല്ലിലയിലും കുട്ടികളെ തട്ടിയെടുക്കാൻ ഈ സംഘം ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. കാറ്റാടിയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ അതേ നമ്പറിലുള്ള വാഹനമാണ് പള്ളിക്കലിലെ ദൃശ്യങ്ങളിലും ഉള്ളത്. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാൽ വഴി തെറ്റിച്ച് പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്. കാറിനൊപ്പം പലയിടത്തും ഒരു ഓട്ടോയുടെ സാന്നിധ്യവുമുണ്ട്.
സമാനമായ കൂടുതൽ പരാതികളും ഉയരുന്നുണ്ട്. ഇതോടെയാണ് കുട്ടികളെ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കറങ്ങുന്ന മാഫിയ ഉണ്ടെന്ന നിഗമനത്തിൽ പൊലിസ് എത്തിയത്. നേരത്തെ വീടുമായി ബന്ധമുള്ളവരോ ശത്രുക്കളോ നൽകിയ ക്വട്ടേഷനാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പൊലിസ് സംശയിച്ചിരുന്നത്.
Read more Related Kerala News
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.