scorecardresearch

പതിനാറുകാരിക്ക് മോതിരം സമ്മാനിച്ച് ലൈംഗിക പീഡനം; മദ്രസ അധ്യാപകന് 187 വർഷം തടവ്

11-കാരിയെ പീഡിപ്പിച്ച കേസിൽ നേരത്തെ പ്രതിയെ 26 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു

11-കാരിയെ പീഡിപ്പിച്ച കേസിൽ നേരത്തെ പ്രതിയെ 26 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു

author-image
WebDesk
New Update
Police | Police Kerala

പ്രതീകാത്മക ചിത്രം

കണ്ണൂർ: കണ്ണൂരിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ. ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കിന് (39) ആണ്  തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കു പുറമെ 9.10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

Advertisment

സ്വർണ മോതിരം സമ്മാനം നൽകിയും പീഡന വിവരം പുറത്ത് പറഞ്ഞാൽ ശപിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു പ്രതി പതിനാറുകാരിയോട് ലൈംഗിക അതിക്രമം നടത്തിയത്. 2020- 2021 കോവിഡ് കാലത്താണ് പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയത്.

11-കാരിയെ പീഡിപ്പിച്ച കേസിൽ നേരത്തെ പ്രതിയെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ 26 വർഷം ശിക്ഷ ലഭിച്ചിരുന്നു. ശിക്ഷാ കാലയളവിനിടെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. സമാന കുറ്റകൃത്യം ആവർത്തിച്ച സാഹചര്യത്തിലാണ് 187 വർഷം തടവ് ശിക്ഷ കോടതി വിധിച്ചത്.

Read More

Advertisment
Kannur Pocso Act

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: