/indian-express-malayalam/media/media_files/uploads/2018/12/Pinarayi-Vijayan-2.jpg)
Kerala CM Pinarayi Vijayan
Kannur Airport opening: കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും മുഖ്യമന്ത്രിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഇടതു നേതാക്കള്‍ നിറഞ്ഞ് നിന്ന സദസ്സിലെ പ്രതിപക്ഷ നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി.
Read More: Kannur Airport opening: ബേങ്കീഞ്ഞാലരമണിക്കൂറ്
കണ്ണൂരില്‍ വിമാനത്താവളം വേണോയെന്ന് പലരും മുമ്പ് സംശയം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വികസനം വേണമെന്ന് പറഞ്ഞവര്‍ തന്നെ വിമാനത്താവളത്തിനെതിരെ രംഗത്ത് വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി. 'പലരും സംശയത്തോടെയാണ് കണ്ണൂരില്‍ വിമാനത്താവളത്തിന്റെ ആവശ്യമുണ്ടോയെന്ന് ചോദിച്ചത്. അത്രയധികം ആളുകള്‍ കണ്ണൂരില്‍ ഉണ്ടോ എന്നാണ് ചോദിച്ചത്. ഇന്ന് കേന്ദ്രമന്ത്രി തന്നെ ഇവിടെ എത്തിയ ആളുകളെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി അത് ചോദിക്കുകയും ചെയ്തു,. ഇവിടെയാണോ വിമാനത്താവളം വേണ്ട എന്ന് പലരും പറഞ്ഞു. ഈ ജനക്കൂട്ടത്തിന്റെ പരിശ്രമവും വിജയവും ആണ് വിമാനത്താവളമെന്നും മുഖ്യമന്ത്രി ചോദിച്ചു.
/indian-express-malayalam/media/media_files/uploads/2018/12/Kannu-Airport-Pinarayi-Vijayan-Suresh-Prabhu.jpg)
Read More: Kannur Airport Inauguration: പറന്നുയർന്ന് കണ്ണൂർ, വിമാനത്താവളം നാടിന് സമർപ്പിച്ചു
'മുമ്പ് പല കാരണങ്ങളും പറഞ്ഞ് പലരും വികസനത്തിന് എതിരെ നിന്നു. അന്നത്തെ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രഹാമിന്റെ പങ്ക് ഇക്കാര്യത്തിൽ വളരെ വലുതാണ്. സഖാവ് നായനാരെ പോലുള്ള കരുത്തനായ മുഖ്യമന്ത്രിയും അതിന് കരുത്ത് പകർന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിമാനത്താവള പദ്ധതിക്കുളള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. പിന്നീട് വന്ന സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് എന്തോ ഉദ്ഘാടനം ചെയ്‌തെന്നാണ് അവർ പറഞ്ഞു പരത്തുന്നത്. എന്നാൽ അതെന്താണെന്ന് നാട്ടിലെ ജനങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് ജനങ്ങളിൽ പ്രതീതി ഉണ്ടാക്കുന്നതിനു വേണ്ടിയാണ് അന്ന് അങ്ങനൊരു ഉദ്ഘാടനം നടത്തിയത്. ഏത് പ്രദേശത്തും ഇറങ്ങാന്‍ പറ്റുന്ന വിമാനം ഇവിടെ ഇറക്കി. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തോളം വികസനത്തിനായി എടുത്താണ് ഇപ്പോള്‍ ഉദ്ഘാടനം നടക്കുന്നത്. അപ്പോള്‍ തന്നെ മനസ്സിലാവും അന്ന് എന്താണ് ഉദ്ഘാടനം ചെയ്തതെന്ന്,' മുഖ്യമന്ത്രി പറഞ്ഞു.
Read More: Kannur Airport opening: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.