Kannur International Airport Inauguration by CM Pinrayi Vijayan Live Updates: കണ്ണൂർ: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കണ്ണൂർ രാജ്യാന്തര വിമാനത്താവളം നാടിന് സമർപ്പിച്ചു. ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അബുദാബിയിലേക്കായിരുന്നു ആദ്യ വിമാനം.

അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുളളത്. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിലാണു വിമാനത്താവളത്തിന്റെ നിർമ്മാണം. കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡി(കിയാൽ)നാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം. 2350 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ്. 3050 മീറ്ററാണ് റൺവേ. ഇത് പിന്നീട് 4000 മീറ്ററാക്കും. 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യമുണ്ട്. മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ് സംവിധാനവും വിമാനത്താവളത്തിലുണ്ട്.

ടെർമിനൽ കെട്ടിടത്തിന് ഒരു ലക്ഷം സ്ക്വയർ മീറ്ററിലേറെ വിസ്തൃതിയുണ്ട്. ഇതിൽ 24 ചെക്ക് ഇൻ കൗണ്ടറുകളും 16 ഇമിഗ്രേഷൻ കൗണ്ടറുകളും 8 കസ്റ്റംസ് കൗണ്ടറുകളും ഉണ്ട്. സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. മണിക്കൂറുകളോളം കാത്തുനിന്ന് ചെക്ക് ഇൻ ചെയ്യേണ്ട ബുദ്ധിമുട്ട് അതിലൂടെ ഒഴിവാക്കാൻ കഴിയും.

Kannur Airport Inauguration Live Updates

12.30PM:

വിമാനത്താവളത്തിൽ പ്രവേശനം ലഭിക്കാത്തവർ മതിലിന് മുകളിലൂടെ വിമാനത്താവളത്തിന്റെ ദൃശ്യങ്ങൾ വീക്ഷിക്കുന്നു
ഫൊട്ടോ: വിഷ്‌ണു വർമ്മ

11.45AM: യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം ഇടതു മുന്നണി ഏറ്റെടുക്കുന്നു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ. പദ്ധതിക്ക് വേണ്ടി പ്രവർത്തിച്ച മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ഒഴിവാക്കിയ സർക്കാർ നടപടി ശരിയായില്ലെന്നും മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു.

11.25AM:വിമാനത്താവളത്തിലെത്തിയ സന്ദർശകർ

11.20AM: ഉദ്ഘാടന വേദിയിൽ മുഖ്യ മന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. അവിടെ കൂടിയ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെയും മുൻ വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിമിന്റെ പങ്കിനെപ്പറ്റി മുഖ്യമന്ത്രി സ്മരിച്ചു.

11.05AM:ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും.

ഫൊട്ടോ: വിഷ്ണു വർമ്മ

10.55AM:


10.45AM: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ കേരളത്തിൽ ആകമാനം നാല് വിമാനത്താവളങ്ങളാണ് പ്രവർത്തിക്കുന്നത്. മലബാർ മേഖലയിലെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ് കണ്ണൂർ വിമാനത്താവളം. 3050 മീറ്ററാണ് റൺവേയുടെ ദൈർഘ്യം . 2000 ആളുകളെ ഉൾക്കൊള്ളുന്ന ശേഷിയും ഉണ്ട്.

Read More: വിവാദത്തിന് ഇല്ല, സന്തോഷമേയുളളൂ’; ക്ഷണിക്കാത്തതിൽ പരിഭവം ഇല്ലാതെ ഉമ്മൻചാണ്ടിhttps://malayalam.indianexpress.com/kerala-news/kannur-airport-inauguration-oommen-chandy-response/

10.35AM: ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നു. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ സിഎംഡി തുളസിദാസ് സംസാരിക്കുന്നു.

10.25AM:

10.20AM: ഉദ്ഘാടനത്തോട് അനുബന്ധിച്ച് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിലുള്ള ചെണ്ട മേളം പുരോഗമിക്കുന്നു.

10.15AM: ആഭ്യന്തര സർവ്വീസുകളടക്കം മറ്റു സർവ്വീസുകൾ 11 മണിയോടെ തുടങ്ങും.

10.13AM: ആദ്യ വിമാനം പറന്നുയർന്നു.എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ആദ്യ സർവ്വീസ് നടത്തുന്നത്.

10.00AM: ആദ്യ വിമാനം പറന്നുയുരാൻ തയ്യാറെടുക്കുന്നു. വിവേക് കുൽകർണിയാണ് പൈലറ്റ്, 185 യാത്രക്കാരുമായി അബുദാബിയിലേക്കാണ് ആദ്യ യാത്ര.

9.45AM: മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരെ സ്മരിച്ച് മുൻ വ്യോമയാന വകുപ്പ് മന്ത്രി സി.എം.ഇബ്രാഹിം. കണ്ണൂർ വിമാനത്താവളത്തിന്റെ ചുവടുവയ്പിനെ കുറിച്ച് ഓർമ്മകൾ പുതുക്കിയപ്പോഴാണ് സി.എം.ഇബ്രാഹിം നായനാരെ സ്മരിച്ചത്.

9.40AM: കണ്ണൂർ വിമാനത്താവളത്തിന്റെ ടെർമിനൽ ഉദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയനും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭും തിരി തെളിയിച്ച് നിർവഹിച്ചു. മന്ത്രി ഇ.പി.ജയരാജൻ, കെ.കൃഷ്ണൻകുട്ടി, പി.കെ.ശ്രീമതി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

9.20 AM: വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മാറ്റു കൂട്ടാനായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  തിരുവാതിരക്കളി , ഒപ്പന തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം ഒരുക്കിയിട്ടുണ്ട്.

വിമാനത്താവളത്തിലെ ഒപ്പനയുടെ ദൃശ്യങ്ങൾ.

9.10 AM: കുടുംബ സമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന ചടങ്ങിനെത്തിയത്.

ഫൊട്ടോ: ആഷിഖ് റഫീഖ്

9.01 AM: മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിനെത്തി. വിമാനത്താവളത്തിനു മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി.

Read More:’തിരക്ക് കൂട്ടേണ്ട, നമ്മൾ ഇനി ഇവിടെയൊക്കെ തന്നെ കാണും’: പിണറായി വിജയൻ

8.50 AM: സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂർ വിമാനത്താവളത്തിലുണ്ട്. മണിക്കൂറുകളോളം കാത്തുനിന്ന് ചെക്ക് ഇൻ ചെയ്യേണ്ട ബുദ്ധിമുട്ട് അതിലൂടെ ഒഴിവാക്കാൻ കഴിയും.

Read More: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും

8.40 AM: മുൻ വ്യോമയാന മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എം.ഇബ്രാഹിം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ. കണ്ണൂർ വിമാനത്താവളം കൊണ്ടുവരുമെന്ന് ആദ്യ പ്രഖ്യാപനം നടത്തിയ ആളാണ് ഇദ്ദേഹം. ദേവെ ഗൗഡ മന്ത്രിസഭയിൽ വ്യോമയാന വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

8.20 AM: കണ്ണൂരിന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിയാൻ ഇനി മണിക്കൂറുകൾ മാത്രം. ആദ്യ വിമാനം 10 മണിക്ക് പറന്നുയരും

Read: ആദ്യ യാത്രക്കാരന് പിണക്കം സർക്കാരിനോട്, നാദാപുരം സ്വദേശി ആദ്യ യാത്രക്കാരൻ

യാത്രയ്ക്ക് തയ്യാറായ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം

8.10 AM: വിമാനം യാത്രയ്ക്ക് തയ്യാറായിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 715 വിമാനമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും അബുദാബിയിലേക്ക് പറക്കുക. വിവേക് കുൽക്കർണിയുടെ നേതൃത്വത്തിലുളള പൈലറ്റ് സംഘമാണ് വിമാനം പറത്തുക

ആദ്യ വിമാനത്തിലെ ക്രൂ അംഗങ്ങൾ. ചിത്രം: ആഷിഖ് റഫീഖ്

7.55 AM:

Read: ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ആദ്യ യാത്രക്കാർ കണ്ണൂരിൽനിന്നും അബുദാബിയിലേക്ക്

7.45 AM: അബുദാബിയിലേക്കാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നുളള ആദ്യ വിമാനം. 186 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുക.

7.40 AM:

7.30 AM: അത്യാധുനിക സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുളളത്. 2300 ഏക്കറിൽ 2350 കോടി രൂപ ചെലവിലാണു വിമാനത്താവളത്തിന്റെ നിർമ്മാണം

Read: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും

7.20 AM: യുഡിഎഫ് ചടങ്ങിൽനിന്നും വിട്ടുനിൽക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സിപിഎം മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദനെയും ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം

7.15 AM: ആദ്യ യാത്രക്കാരെയെല്ലാം ടെർമിനലിൽ എത്തിച്ചിട്ടുണ്ട്. ഇവരെ മന്ത്രിമാരാണ് സ്വീകരിച്ചത്.

7.10 AM:

7.00 AM: കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഇന്ന് നാടിന് സമർപ്പിക്കും. ആദ്യ വിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.