/indian-express-malayalam/media/media_files/uploads/2018/12/faisal.jpg)
Kannur Airport Inauguration Today
Kannur International Airport Launch Today: കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെയും ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങിൽനിന്നും വിട്ടുനിൽക്കുന്നത്. യുഡിഎഫിന്റെ പ്രതിഷേധത്തിൽ ആദ്യ യാത്രക്കാരനും പങ്കുചേർന്നു. ആദ്യ വിമാനത്തിലെ യാത്രക്കാരനായ നാദാപുരം കല്ലാച്ചി സ്വദേശി ഫൈസൽ അക്സലാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇദ്ദേഹമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിലെ ആദ്യ യാത്രക്കാരന്‍. ആദ്യ യാത്രക്കാരനുളള ബോഡിംങ് പാസ് മന്ത്രി ഇ.പി ജയരാജന്‍ നല്‍കിയതിന് പിന്നാലെയാണ് ഫൈസല്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
Read: പറന്നുയരാൻ കണ്ണൂർ, ആദ്യ വിമാനം അബുദാബിയിലേക്ക്
'കണ്ണൂർ എയർപോർട്ടിന്റെ രാജശിൽപി ഉമ്മൻ ചാണ്ടിയെ ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുന്നു' എന്നെഴുതിയ പോസ്റ്ററുമായാണ് ഫൈസൽ വിമാനത്താവളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കുന്നതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.ബാബുവിനും മറ്റു യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്നും അവരെ ക്ഷണിക്കാത്തതിലാണ് തന്റെ ഈ പ്രതിഷേധമെന്നും ഫൈസൽ പറഞ്ഞു.
Read: ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ആദ്യ യാത്രക്കാർ കണ്ണൂരിൽനിന്നും അബുദാബിയിലേക്ക്
കെഎംസിസി പ്രവർത്തകനായ തനിക്ക് യുഡിഎഫ് നേതാക്കളെ ചടങ്ങിന് ക്ഷണിക്കാത്തതിൽ അതിയായ ദുഃഖമുണ്ടെന്നും ഈ പ്രതിഷേധം നടത്തിയില്ലെങ്കിൽ അത് തന്റെ നേതാക്കളോടും പാർട്ടിയോടും ചെയ്യുന്ന നീതി കേടാകുമെന്നും ഫൈസൽ പറഞ്ഞു.
Read: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും
Read: കണ്ണൂർ വിമാനത്താവളത്തിൽ ചരിത്രം കുറിക്കാൻ കണ്ണൂരുകാരായ പൈലറ്റ് കുടുംബം
കണ്ണൂരിൽനിന്നും അബുദാബിയിലേക്കാണ് ആദ്യ വിമാനം. 186 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.