scorecardresearch

കാക്കനാട് മരണം; സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം; ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും പോസ്റ്റ്മോര്‍ട്ടം ഇന്ന്

കൂടുതൽ അന്വേഷണങ്ങൾക്കായി കേരള പൊലീസ് ജാർഖണ്ഡിലേക്ക് പോകുമെന്നാണ് വിവരം

കൂടുതൽ അന്വേഷണങ്ങൾക്കായി കേരള പൊലീസ് ജാർഖണ്ഡിലേക്ക് പോകുമെന്നാണ് വിവരം

author-image
WebDesk
New Update
Kocchi Suicide

ഫയൽ ഫൊട്ടോ

കൊച്ചി: എറണാകുളത്ത് കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ, കേന്ദ്ര ജിഎസ്‌ടി വകുപ്പിലെ അഡീഷണൽ കമ്മീഷണറെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നാണ് വിവരം. 

Advertisment

മരിച്ച ജാർഖണ്ഡ് സ്വദേശിയായ ജിഎസ്‌ടി വകുപ്പ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. വിദേശത്തുള്ള ഇളയ സഹോദരി എത്താൻ വൈകിയതിനെ തുടർന്ന് പോസ്റ്റുമോർട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സഹോദരി ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ഭയന്നാണോ കുടുംബ ആത്മഹത്യ ചെയ്തതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി കേരള പൊലീസ് ജാർഖണ്ഡിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷമാണ് ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ പിന്നീട് ശാലിനി ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. 

Advertisment

ഇതിനു ശേഷം ശാലിനിയെ മനീഷ് കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തതിനു പിന്നാലെ ശാലിനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ആ​ദ്യഘട്ടത്തിൽ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. 2011 ബാച്ച് ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്. അമ്മയെ കൊലപ്പെടുത്തി മനീഷും സ​ഹോദരിയും ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് സംശയം. അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു.

Read More

Customs Department Kochi Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: