scorecardresearch

കെ. സുരേന്ദ്രൻ വയനാട് മത്സരിക്കും; ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക അൽപ്പസമയം മുമ്പാണ് പുറത്തുവന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക അൽപ്പസമയം മുമ്പാണ് പുറത്തുവന്നത്.

author-image
WebDesk
New Update
k surendran, കെ സുരേന്ദ്രൻ, bjp, ബിജെപി, ie malayalam, ഐഇ മലയാളം

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ (ഫയൽ ചിത്രം)

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കും. ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക അൽപ്പസമയം മുമ്പാണ് പുറത്തുവന്നത്. എറണാകുളത്ത് കെ.എസ്. രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി. കൃഷ്ണകുമാർ, ആലത്തൂരിൽ ഡോ. ടി.എൻ. സരസു എന്നിവരും സ്ഥാനാർത്ഥിയാകും.

Advertisment

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ തന്നെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത്. ഇത്തവണ മത്സരിക്കില്ല എന്ന് പറഞ്ഞ് മാറി നിൽക്കുകയായിരുന്നു സുരേന്ദ്രൻ. ശക്തമായ കേന്ദ്ര നിർദേശം പ്രകാരമാണ് കെ. സുരേന്ദ്രനും അണ്ണാമലൈയും മത്സരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 16 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ അഞ്ചാമത്തെ പട്ടികയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഞായറാഴ്ച പുറത്തിറക്കിയത്. പുതുമുഖങ്ങളിൽ നടി കങ്കണ റണാവത്ത്, മുൻ കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ എന്നിവരും ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് റണാവത്ത് മത്സരിക്കുമ്പോൾ മുൻ ജഡ്ജി പശ്ചിമ ബംഗാളിലെ തംലുക്കിൽ നിന്ന് മത്സരിക്കും. മനേക ഗാന്ധി സുൽത്താൻപൂരിൽ നിന്ന് മത്സരിക്കും. 

അഞ്ചാം പട്ടികയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന, സിക്കിം, ഒഡീഷ, മിസോറം, മഹാരാഷ്ട്ര, കേരളം, കർണാടക, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് 111 സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.

Advertisment

മുഴുവൻ സ്ഥാനാർത്ഥി പട്ടികയും ഇവിടെ വായിക്കുക

Read More:

Rahul Gandhi Bjp K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: