scorecardresearch

എൻ പ്രശാന്ത് ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി ജെ മേഴ്‌സിക്കുട്ടിയമ്മ

യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് എൻ പ്രശാന്തെന്നും മുൻ മന്ത്രികൂടിയായ ജെ മേഴ്സിക്കുട്ടിയമ്മ ഫെയ്സ് ബുക്കിൽ കുറിച്ചു

യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് എൻ പ്രശാന്തെന്നും മുൻ മന്ത്രികൂടിയായ ജെ മേഴ്സിക്കുട്ടിയമ്മ ഫെയ്സ് ബുക്കിൽ കുറിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mercykuttiyamma, Minister, Hug controversy, students hug issue

ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഐഎഎസ് തലപ്പത്തെ പരസ്യപ്പോര് വിവാദത്തിനിടെ, എൻ പ്രശാന്ത് ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രശാന്തെന്ന് മേഴ്സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ പ്രവർത്തിക്കുന്നത് കണ്ടുവെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ ആഞ്ഞടിച്ചു.

Advertisment

അഡിഷൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ എൻ പ്രശാന്തിനെതിരെ സർക്കാർതല നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മന്ത്രിയുടെ വിമർശനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് 5000 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന കരാർ നൽകിയെന്ന വ്യാജപ്രചരണം നടത്താൻ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൂട്ടുനിന്നത് പ്രശാന്താണെന്ന് മുൻ ഫിഷറീസ് വകുപ്പ് മന്ത്രി ആരോപിച്ചു.

'യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നു,' മേഴ്സിക്കുട്ടിയമ്മ കുറിച്ചു.

Read More

Mercykuttiamma Collector Bro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: