/indian-express-malayalam/media/media_files/uploads/2017/03/suspendedpolice.jpeg)
കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും സ്ഥലമാറ്റം ഉണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാർക്കുമാണ് മാറ്റം. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്.കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും സ്ഥലമാറ്റം ഉണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും.
കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കേസിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തൃശൂർ റെയ്ഞ്ചിലേക്കായിരുന്നു മാറ്റം. കോഴിക്കോട് കമ്മീഷണർ രാജ്പാൽ മീണയാണ് പുതിയ കണ്ണൂർ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി. ആലപ്പുഴ എസ്പിയായ ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മീഷണറായി നിയമിച്ചു. ഉരുൾപൊട്ടലിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി.
നിധിൻ രാജാണ് പുതിയ കോഴിക്കോട് റൂറൽ എസ്പി. ഡി ശിൽപ്പയാണ് കാസർകോട് എസ് പി. കോട്ടയത്ത് ഷാഹൽ ഹമീദും പത്തനംതിട്ടയിൽ സുജിത് ദാസും എസ്പിമാരാകും.സംസ്ഥാനത്ത് 70 ലധികം എസ്പിമാർ വന്ന സാഹചര്യത്തിലാണ് പുതിയ തസ്തികൾ സൃഷ്ചിച്ച് ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത്.
Read More
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
- പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെതിരെ പരാതിയില്ലെന്ന് ഭാര്യ
- പാലക്കാട് സ്ഥാനാര്ത്ഥിയെക്കുറിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങളില്ല: കെ.മുരളീധരൻ
- സംസ്ഥാനത്ത് മഴ കനക്കും, 12 ജില്ലകളിൽ മുന്നറിയിപ്പ്
- അർജുനായി ഇന്നും തിരച്ചിൽ, ഈശ്വർ മാൽപെയ്ക്കൊപ്പം നാവിക സേനയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us