scorecardresearch

മനുഷ്യനെ വഹിച്ച് ആറായിരം മീറ്റർ ആഴത്തിലേക്ക്; സമുദ്രയാൻ ദൗത്യം അടുത്ത വർഷം

മൂന്നു ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ' തയ്യാറെടുക്കുന്നത്

മൂന്നു ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ' തയ്യാറെടുക്കുന്നത്

author-image
WebDesk
New Update
underwater vehicle

പ്രതീകാത്മക ചിത്രം (Express File)

കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000 മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ നടത്താനാകുമെന്ന് പ്രതീക്ഷ. എൻഐഒടിയാണ് ഇന്ത്യയുടെ ആഴക്കടൽ ദൗത്യത്തിന്റെ നോഡൽ ഏജൻസി. 

Advertisment

മൂന്നു ശാസ്ത്രജ്ഞരെ വഹിച്ചുള്ള ആഴക്കടൽ പര്യവേക്ഷണത്തിനാണ് 'മത്സ്യ' തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ നാലാം തലമുറ സബ്മഴ്‌സിബിൾ വാഹനത്തിന് 25 ടൺ ഭാരമുണ്ട്. സമുദ്രത്തിനടിയിലെ അതിതീവ്ര മർദത്തെയും മറ്റ് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ പാകത്തിലാണ് രൂപകൽപന. 

ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ, സമഗ്രമായ സമുദ്ര നിരീക്ഷണം, ആഴക്കടൽ ടൂറിസത്തിന്റെ സാധ്യതകൾ തുടങ്ങിയവക്ക് വഴിതുറക്കുന്നതും ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ വലിയ വഴിത്തിരിവാകുന്നകുമാകും ഈ ദൗത്യമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓ്ഷ്യൻ ടെക്‌നോളജി (എൻഐഒടി) ഡയറക്ടർ ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. 

വിവിധ ഘട്ടങ്ങളായാണ് ലോഞ്ചിംഗ് നടത്താനുദ്ദേശിക്കുന്നത്. ഈ വർഷം അവസാനത്തോടെ 500 മീറ്റർ ആഴത്തിലേക്കുള്ള പരീക്ഷണം നടത്തും. നാല് മണിക്കൂർ വീതം ആഴക്കടലിലേക്കും തിരിച്ചുവരാനുമായി എടുക്കുമെന്നാണ് കണക്കുക്കൂട്ടൽ.  ആഴക്കടൽ മേഖലയിൽ നിന്ന് നിർണായക സാമ്പിളുകൾ ശേഖരിക്കുന്നതിൽ ഇത് സഹായിക്കും. ഇതുവരെ നേരിട്ടെത്താത്ത സമുദ്രാന്തർഭാഗങ്ങളിലെ ജീവജാലങ്ങളുടെയും ജലത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കാനും അവസരമൊരുക്കും, അദ്ദേഹം പറഞ്ഞു.

Advertisment

കടൽകൂടുകൃഷിയിൽ നിർണായക വഴിത്തിരിവിന് അവസരമൊരുക്കുന്നതാണ് 'സമുദ്രജീവ' എന്ന പേരിൽ വികസിപ്പിച്ച സാങ്കേതികവിദ്യ. കടലിലെ മത്സ്യകൂടുകളിൽ സ്ഥാപിച്ച സെൻസറുകളിലൂടെ മീനിന്റെ വളർച്ചയും ജലഗുണനിലവാരവും കരയിൽ നിന്ന് വിലയിരുത്താൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഇത്തരം സാങ്കേതികവിദ്യകൾ സമുദ്രമത്സ്യ മേഖലയിൽ സുസ്ഥിര വികസനത്തിന് വേഗം കൂട്ടുമെന്നും ഡോ ബാലാജി രാമകൃഷ്ണൻ പറഞ്ഞു. 

Read More

Sea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: