scorecardresearch

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുഹൃത്ത് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി പേട്ട പൊലീസാണ് കേസെടുത്തത്

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി പേട്ട പൊലീസാണ് കേസെടുത്തത്

author-image
WebDesk
New Update
Rape

ഫയൽ ഫൊട്ടോ

കൊച്ചി: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ, സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തി പേട്ട പൊലീസാണ് സുകാന്തിനെതിരെ കേസെടുത്തത്.

Advertisment

യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവിലാണ്. അതിനിടെ അറസ്റ്റു തടയണമെന്ന ആവശ്യവുമായി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി അനുവദിച്ചില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടിയന്തര സാഹചര്യമില്ലെന്ന് ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പ്രതിക്കെതിരെ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും അടക്കം കുറ്റങ്ങൾ ചുമത്തിയതായി പ്രോസിക്യൂഷൻ അറിയിച്ചു. പ്രതി പെൺകിട്ടയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും പ്രോസിക്യൂഷൻ  അറിയിച്ചു. പെൺകുട്ടിയുടെ പിതാവിനെ കേസില്‍ കക്ഷിചേരാന്‍ കോടതി അനുവദിച്ചു. 

കേസ് ഈ മാസം പത്തിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. സുകാന്ത് മകളെ ലൈംഗീക ചൂഷണത്തിരയാക്കിയെന്ന പിതാവിന്റെ പരാതിയിലാണ് ബലാത്സംഗത്തിന് കേസെടുത്തത്.

Advertisment

Read More

Police Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: