/indian-express-malayalam/media/media_files/l0ds1mw3IPGr3gZzfMm1.jpg)
Rain Updates Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒരു ജില്ലയിൽ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 7 ജില്ലകളിൽ തിങ്കളാഴ്ച അവധിയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂരും കോഴിക്കോടും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആദ്യം തന്നെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇപ്പോൾ തൃശൂർ, മലപ്പുറം, എറണാകുളം, വയനാട്, ജില്ലകളിലും അവധി പ്രഖ്യാപിച്ചരിക്കുന്നത്. മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ.വിനോദാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തീവ്ര മഴയുള്ളതിനാലും തിങ്കളാഴ്ച ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.
റെഡ് അലർട്ടിന്റെ സാഹചര്യത്തിൽ കാസർഗോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ് , സി ബി എസ് ഇ, ഐ സി എസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല.
തൃശ്ശൂർ ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Read More
- അപകടത്തിലും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; മന്ത്രി ശിവൻകുട്ടി
- ആമയിഴഞ്ചാൻ തോട്ടിലെ അപകടം: കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
- പിണറായി വിജയൻ പൂർണ സംഘിയായി മാറി; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ
- മുഖ്യമന്ത്രി മറന്നെങ്കിലും ഉമ്മൻചാണ്ടിയെ ഓർത്തെടുത്ത് സ്പീക്കർ
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.